ഖനന കമ്പനികളില്‍ നിന്ന്‍ കുടുംബ ട്രസ്റ്റുകള്‍ വഴി കോഴ കൈപ്പറ്റിയെന്ന കേസില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ ബി.എസ് യെദ്യൂരപ്പയെ സി.ബി.ഐ കോടതി ബുധനാഴ്ച കുറ്റവിമുക്തനാക്കി.
അനധികൃത ഖനനത്തെ കുറിച്ച് ലോകായുക്തയായിരുന്ന എന്‍. സന്തോഷ് ഹെഗ്ഡെയുടെ റിപ്പോര്‍ട്ടിലാണ് അഴിമതി ആരോപണം ആദ്യം ഉന്നയിക്കപ്പെട്ടത്. തുടര്‍ന്ന്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം 2012 മെയില്‍ സി.ബി.ഐ യെദ്യൂരപ്പയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. യെദ്യൂരപ്പയുടെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളും ജെ.എസ്.ഡബ്ലിയു ജിണ്ടാല്‍ സ്റ്റീല്‍ മേധാവികളും കേസില്‍ പ്രതിയായിരുന്നു. ഇവരെയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
തന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും നീതി നടപ്പിലായതായും യെദ്യൂരപ്പ പ്രതികരിച്ചു.