വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ വസതിയടക്കം 20 സ്ഥലങ്ങളില്‍ സി.ബി.ഐ പരിശോധന നടത്തി.
രോഹ്തക്കിലെ ഹൂഡയുടെ വസതിയില്‍ രാവിലെയാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ എത്തിയത്. ഡല്‍ഹി, ചണ്ഡിഗഡ്, ഗുരുഗ്രാം എന്നിവിടങ്ങളിലായാണ് പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍. മൂന്ന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.
2004-07 കാലഘട്ടത്തില്‍ മനേസറില്‍ 400 ഏക്കര്‍ ഭൂമി അനുവദിച്ച് നല്‍കിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് സി.ബി.ഐ അന്വേഷണം. സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് കൈമാറിയ ഭൂമി തുച്ഛമായ വിലക്കാണ് ഗ്രാമീണരില്‍ നിന്ന്‍ ഏറ്റെടുത്തത്. ഗ്രാമീണര്‍ക്ക് 1500 കോടി രൂപയുടെ നഷ്ടം വന്നതായാണ് സി.ബി.ഐ കണക്കാക്കുന്നത്.