ശ്രീജിത്ത് സമരം അവസാനിപ്പിച്ചു
സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ രണ്ടര വര്‍ഷത്തിലധികമായി തുടര്‍ന്നു വന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു.
സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ രണ്ടര വര്‍ഷത്തിലധികമായി തുടര്‍ന്നു വന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു.
ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്തുകൊണ്ടുള്ള സി.ബി.ഐ വിജ്ഞാപനം പുറത്തിറങ്ങി. ബുധനാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റിനാണ് അന്വേഷണ ചുമതല.
സി.ബി.ഐ പ്രത്യേക ജഡ്ജി ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സിസ്റ്റര്‍ അഭയക്കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു. ക്രൈം ബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിളിനെയാണ് നാലാം പ്രതിയായിക്കിയത്. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് ഉത്തരവ്.
പോലീസ് കസ്റ്റഡിയിലിരിക്കെ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് മരിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനമിറക്കി. വിജ്ഞാപനത്തിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു. ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി ജയരാജന്‍ നേരിട്ടെത്തി ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി.
ലാവ്‌ലിന്‍ കേസിലെ പ്രതികളുടെ വിചാരണ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവരുടെ വിചാരണയ്ക്കാണ് സ്റ്റേ.