Thiruvananthapuram
ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്തുകൊണ്ടുള്ള സി.ബി.ഐ വിജ്ഞാപനം പുറത്തിറങ്ങി. ബുധനാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.
എന്നാല്‍ അന്വേഷണത്തെ സംബന്ധിച്ച് വ്യക്തത വന്നാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു. ശ്രീജിത്തിന്റെ സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം 774-ാം ദിനവസത്തിലേക്ക് കടന്നിരിക്കുകയാണ്.