Skip to main content
Thiruvananthapuram

Sreejith-strike

പോലീസ് കസ്റ്റഡിയിലിരിക്കെ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് മരിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനമിറക്കി. വിജ്ഞാപനത്തിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു. ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി ജയരാജന്‍ നേരിട്ടെത്തി ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി.

 

എന്നാല്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന് ശേഷം മാത്രമായിരിക്കും സമരം അവസാനിപ്പിക്കുകയെന്നും അത് താന്‍ നേരത്തെ പ്രഖ്യാപിച്ചതാണെന്നും ശ്രീജിത്ത് പ്രതികരിച്ചു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിത കാല സമരം 771 ദിവസം പിന്നിട്ടു.

 

കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരേ നടപടി എടുക്കുന്നതില്‍ ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 

Tags