കാലിത്തീറ്റ കുംഭകോണം: ലാലു കുറ്റക്കാരന്‍; ശിക്ഷാവിധി ജനുവരി മൂന്നിന്

Glint staff
Sat, 23-12-2017 06:31:33 PM ;

Lalu Prasad Yadav

കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി. ജനുവരി മൂന്നിനാണ് ശിക്ഷ വിധിക്കുക. കാലിത്തീറ്റ കുംഭകോണകവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണിത്. ഇതിന് മുമ്പത്തെ കേസിലും ലാലു പ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടിരുന്നു.

 

ലാലു അടക്കം 15 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം ഏഴ് പേരെ കോടതി വെറുതെവിടുകയും ചെയ്തു. വിധി കേള്‍ക്കാന്‍ ലാലു പ്രസാദ് യാദവ് കോടതിയില്‍ എത്തിയിരുന്നു.വിധി പ്രതികൂലമായതിനെ തുടര്‍ന്ന് ലാലുപ്രസാദിനെ ലാലുവിനെ ജയിലിലേക്ക് മാറ്റും.

 

1991-94 കാലയളവിലാണ് കാലിത്തീറ്റ കുംഭകോണം നടന്നത്.വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍നിന്നു 89 ലക്ഷം രൂപ പിന്‍വലിച്ചെന്നാണു കേസ്.

 

കുംഭകോണകവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ലാലുപ്രസാദ് യാദവിനെതിരെ മൂന്നു കേസുകളാണ് ഉള്ളത്.  ഒരുകേസില്‍  ജഗന്നാഥ മിശ്രയെ അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ആദ്യത്തെ കേസില്‍ (2013) ലാലു അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടെങ്കിലും  രണ്ടുമാസത്തിന് ശേഷം സുപ്രീംകോടതിയില്‍ നിന്ന് ജാമ്യമെടുത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങി.

 

Tags: