Skip to main content

കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയ്ക്കെതിരെ അഴിമതിക്കേസില്‍ ഏജന്‍സി പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സി.ബി.ഐ മേധാവിയായിരിക്കെ കല്‍ക്കരിപ്പാട വിതരണ അഴിമതിക്കേസ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് സിന്‍ഹയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

ആരോപണം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ മൂന്ന്‍ മാസം മുന്‍പ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കല്‍ക്കരിപ്പാട വിതരണ അഴിമതിക്കേസിലേയും 2ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലേയും പ്രതികളുമായുള്ള സിന്‍ഹയുടെ കൂടിക്കാഴ്ചകളാണ് ആരോപണത്തിന്റെ ഹേതു. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നില്ല പ്രതികളെ കണ്ടത്.

 

ഡയറക്ടര്‍ പദവിയില്‍ ഇരുന്ന ആള്‍ക്കെതിരെ ഇത് രണ്ടാം തവണയാണ് സി.ബി.ഐ കേസെടുക്കുന്നത്. ആദ്യം ഏജന്‍സി അന്വേഷണം നേരിട്ട എ.പി സിനങ്ങിനെതിരെയും അഴിമതിക്കെസായിരുന്നു.

Tags