Skip to main content

The Latest

News & Views

ബാബാ സിദ്ദിക്കി കൊലപാതകം സംസ്കൃതിയുടെ വികൃതമുഖം

മുൻ മഹാരാഷ്ട്രാ മന്ത്രിയും എൻ.സി. പി നേതാവുമായ ബാബ സിദ്ദിക്കിയുടെ കൊലപാതകം ഉദാത്തമായ ഇന്ത്യൻ സംസ്കൃതിയുടെ ജീർണ്ണിച്ച മുഖം പ്രകടമാക്കുന്ന ഒടുവിലത്തെ ഉദാഹരണം ഇന്ത്യയിലുട നീളം ഈ ജീർണ്ണതയുടെ വികല മുഖങ്ങൾ പല രൂപത്തിലും ഭാവത്തിലും കാണാൻ കഴിയും.

പി.വിജയൻ ഇൻ്റലിജൻ്റ്സ് മേധാവിയാകുമ്പോൾ

തീവണ്ടി തീവയ്പുകേസ്സിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാര്യം മാധ്യമപ്രവർത്തകർക്ക് ചോർത്തിക്കൊടുത്തുവെന്ന നിസ്സാര കാര്യം കാണിച്ച് എ ഡി ജി പി എം.ആർ. അജിത്കുമാർ നൽകിയ റ്റപ്പോർട്ടിനെ തുടർന്ന് മുൻപ് സർവീസിൽ നിന്ന് സസ്പെണ്ട് ചെയ്യപ്പെട്ട പി.വിജയൻ ഇൻ്റലിജൻ്റ്സ് മേധാവിയാകുമ്പോൾ സമൂഹത്തിൽ ഉയരുന്ന ഒട്ടനവധി ചോദ്യങ്ങളുണ്ട്.

ട്രംപിന് ഒപ്പം മസ്കും പ്രചാരണ വേദിയിൽ

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് കഴിഞ്ഞ ജൂലൈയിൽ വെടിയേറ്റ പെൻസിൽവാനിയയിലെ അതേ വേദിയിൽ അദ്ദേഹം ടെസ്‌ലെ കാർ ഉടമ ഇലോൺ മസ്കമൊപ്പം പ്രചാരണത്തിനായി എത്തി.

ഇൻഡിഗോ സംവിധാനം തകരാറിലായത് ഹാക്കിംഗ് മൂലം ?

ഇൻഡിഗോ വിമാന കമ്പനിയുടെ കമ്പ്യൂട്ടർ സംവിധാനം വീണ്ടും തകരാറിലായത് ഹാക്കിങ്ങിനെ തുടർന്നാണെന്ന് അറിയപ്പെടുന്നു.തങ്ങളുടെ കുത്തക നിലനിർത്താൻ ഉള്ള ഇൻഡിഗോ വിമാന കമ്പനിയുടെ തന്ത്രങ്ങളെ നേരിടുന്നതിനുള്ള മറു തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഈ ഹാക്കിംഗ് എന്നും പറയപ്പെടുന്നു

ചൂരൽമല ഉരുൾപൊട്ടലല്ല ; ഇത് കേരള ദുരന്തം

നമ്മളെ , ഭരിച്ചുകൊണ്ടിരിക്കുന്ന ഭരണാധികാരികളുടെ അജ്ഞതയും അതിൻറെ ഫലമായി ഉണ്ടായ അറിവില്ലായ്മയുടെയും ഫലമാണ് ഇന്ന് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ ഒരു മുഖ്യ കാരണം. ആ സമീപനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വയനാട് ദുരന്തത്തെ കേരള ദുരന്തത്തിന്റെ മുഖമായി കാണുന്നതിനു പകരം വെറും ചൂരൽമല ഉരുൾപൊട്ടലായി മാത്രം കാണണമെന്ന് റവന്യൂ മന്ത്രി കെ രാജന്റെ നിർദ്ദേശം

പശ്ചിമേഷ്യൻ യുദ്ധം ഇസ്രയേൽ അറബ് യുദ്ധമായി മാറുന്നു

പശ്ചിമേഷ്യൻ യുദ്ധം ഇസ്രയേൽ-അറബ് യുദ്ധമായി രൂപം പ്രാപിക്കുന്നു. പരോക്ഷ യുദ്ധത്തിൽ നിന്നും ഇറാൻ പ്രത്യക്ഷമായി ഇസ്രായേലിനെ ആക്രമിച്ചതോടെയാണ് യുദ്ധത്തിൻറെ വ്യാപ്തി മാറുന്നത്.ഇസ്രായേലിനെ പൂർണമായും തകർക്കും എന്നാണ് വെള്ളിയാഴ്ച പ്രാർത്ഥന യോഗത്തിൽ അഭിസംബോധന ചെയ്തുകൊണ്ട് മതാധ്യക്ഷൻ അലി ഖൊമേനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ പക്കം ഇസ്രായേലിന്റെ മിസൈൽ വേധ സംവിധാനങ്ങളെ മറികടന്നുകൊണ്ട് ലക്ഷ്യത്തിലെത്തുന്ന മിസൈലുകൾ കൈവശമുണ്ടെന്ന് വേണം കരുതാൻ .കാരണം ഇസ്രയേലിലെ വ്യോമത്താവളത്തിലേക്ക് വിട്ട മിസൈൽ ലക്ഷ്യം കണ്ടതായി ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു.

കേരളത്തിൻ്റെ മുഖ്യമന്ത്രി കളവു പറയുന്നു; ലക്ഷ്യമെന്ത്?

കേരള മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി കളവു പറയുന്നു. അദ്ദേഹത്തിൻറെ ആവശ്യപ്രകാരം പത്രത്തിൽ വന്ന അഭിമുഖംനിഷേധിച്ചപ്പോഴാണ് പത്രം പുതിയ വാർത്ത പുറത്തുവിട്ടത്. അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞ ഭാഗമല്ല മറിച്ച് അഭിമുഖം ഏർപ്പാടാക്കിയ പി ആർ ഏജൻസി എഴുതി നൽകിയ ഭാഗമാണ് ഒപ്പം ചേർത്തതെന്ന് പത്രം.ഇപ്പോൾ അദ്ദേഹം പറയുന്നത് പി ആർ ഏജൻസികളെ ഒന്നിനെയും താൻ ഏർപ്പാടാക്കിയില്ല എന്ന്. എന്നാൽ രേഖാമൂലമുള്ള തെളിവ് തങ്ങളുടെ കൈവശമുണ്ടെന്ന് പത്രം .

ഹിന്ദു, വാർത്ത മുക്കി; പെയിഡ് ന്യൂസിൻ്റെ വിവരം എഡിറ്റർ വിശദമാക്കണം

ദേശീയപ്രാധാന്യവും അന്തർദേശീയ മാനവുമുള്ള വാർത്ത നേരിട്ടും രേഖാമൂലവും വ്യക്തമായിട്ടും ഹിന്ദു പത്രം അത് മുക്കി.  വർഗ്ഗീയതയും മതതീവ്രവാദവും സ്വർണ്ണക്കള്ളക്കടത്തും ഹവാലാ ഇടപാടും ശക്തമായ പശ്ചാത്തലമായി സംസ്ഥാനത്ത് നീറിപ്പുകയുന്ന രാഷ്ട്രീയാന്തരീക്ഷത്തെ നേരിടാൻ അധികാരവും വർഗ്ഗീയതയും ആധാരമാക്കി ഇന്ത്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി  ശ്രമിക്കുന്നുവെന്ന വാർത്തയാണ് ഹിന്ദു ബോധപൂർവ്വം മുക്കിയത്.

Society

കേരളത്തിലിപ്പോൾ സമ്പൂർണ്ണ മഹിഷാസുരവിളയാട്ടം

കേരളത്തിൻറെ വർത്തമാനകാലം സൂചിപ്പിക്കുന്നത് സമ്പൂർണ്ണമായ ഒരു മഹിഷാസുര വിളയാട്ടത്തിന്റെതാണ്. ഏതു മേഖല എടുത്തു നോക്കിയാലും.അതിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ ഏറ്റവും പ്രസക്തമേറിയ ആഘോഷമാണ് നവരാത്രി ഉത്സവം

നിമേസുലൈഡ് കുട്ടികൾക്ക് നൽകരുത്

13 വർഷം മുൻപ് നിരോധിക്കപ്പെട്ട വേദനസംഹാരി നിമേസുലൈഡ് (Nimesulide) കുട്ടികളിൽ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു . ഒരു കാരണവശാലും ഇത് കുട്ടികളിൽ ഉപയോഗിക്കരുതെന്ന്ഇ ന്ത്യൻ ഫാർമ കോപ്പിയ കമ്മീഷൻ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നു.കുട്ടികളിൽ ഈ വേദനസംഹാരി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടാണ് 13 വർഷം മുമ്പ് ഇത് നിരോധിച്ചത്.

എൻ്റച്ഛനെപ്പോലെ, എൻ്റെ മോളെപ്പോലെ

കേരളത്തിൽ വമ്പൻ മാർക്കറ്റാണ് " ഞാൻ അച്ഛനെ പോലെ , ഞാൻ മോളെ പോലെയാണ് കരുതുന്നത് " എന്നൊക്കെയുള്ള പ്രയോഗങ്ങൾക്ക്. ആദ്യം " അച്ചൻ പോലെ " എടുക്കാം .കമ്പോളത്തിൽ എന്ത് സംഗതി ഇറക്കുന്നതും ലാഭത്തിനു വേണ്ടിയാണ് .അതായത് ഇത് പറയുന്ന വ്യക്തികൾക്ക് കേൾക്കുന്നവരുടെ അനുകമ്പ വേണം .അതിലൂടെ പിന്തുണയും.

ജെമിനി-ഓപ്പൺ എ ഐ എന്നിവയെപ്പറ്റി ആശങ്ക ഉയർത്തി മസ്ക്

ഗൂഗിളിന്റെ നിർമ്മിത ബുദ്ധിയായ ജമിനി , അതുപോലെ ഓപ്പൺ എ ഐ എന്നിവ ഭാവിയിൽ ഉയർത്താൻ പോകുന്ന വിനാശകരമായ അവസ്ഥയെ ഉന്നയിച്ചുകൊണ്ട് ടെസ്ലെ ഉടമ ഇലോൺ മസ്ക്
സാംസ്കാരിക വിപ്ലവം ഹേമാ കമ്മിറ്റിയിലൂടെ
ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൻറെ സാംസ്കാരിക ഗതിവിഗതികളിൽ വരുത്തിയ മാറ്റത്തിൻ്റെ നല്ല ഉദാഹരണമാണ് 2024ലെ ഓണം
Society
Tags

ഹോട്ടലുകളിൽ പവർ ബാങ്കും ചാർജറുകളും ഉപേക്ഷിക്കപ്പെടുന്നു

ലോകമെമ്പാടുമുള്ള ഹോട്ടലുകളിൽ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളിലെ സമാനത മനുഷ്യസ്വഭാവത്തിന്റെ പൊതുഭാവം പ്രകടമാക്കുന്നു

സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ മുന്നേറുന്നു

ഇപ്പോൾ എല്ലാ രംഗത്തും സ്ത്രീകൾ അതിശക്തമായി മുന്നേറുന്നു. അതിൻറെ ചില അപഭ്രംശങ്ങൾ അലയടിക്കുന്നുമുണ്ട്.അത് മാറ്റത്തിന്റെ ഘട്ടത്തിലെ പൊടിപടലങ്ങൾ മാത്രം.

Entertainment & Travel

' ലാപതാ ലേഡീസ് ' നൽകുന്ന സൂചന

ഓസ്കാർ പുരസ്കാരം ലഭിച്ചാലും ഇല്ലെങ്കിലും ബ്രഹ്മണ്ട  ചിത്രങ്ങൾക്കിടയിൽ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാർ പുരസ്കാര പരിഗണനയ്ക്ക്     ' ലാപതാ ലേഡീസ് ' തിരഞ്ഞെടുക്കപ്പെട്ടത് വളരെ ആരോഗ്യകരമായ സൂചനകൾ വിളിച്ചറിയിക്കുന്നതാണ്. 
       പ്രസിദ്ധ നടീനടന്മാർ ആരും തന്നെ ഇല്ലാതെ പ്രമേയത്തിന്റെയും അവതരണത്തിന്റെയും മികവാണ് ' ലാപതാ ലേഡീസിന് ' ഒരേസമയം ആസ്വാദ്യകരവും അതേസമയം മികച്ച സിനിമയും ആക്കി മാറ്റിയത്. കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് മികച്ച വിദേശ സിനിമയ്ക്കുള്ള വിഭാഗത്തിലാണ് ഓസ്കാർ മത്സരത്തിന് എത്തുക

'മഹാരാജ് ' അതിമനോഹരം ആക്കാമായിരുന്നു ഒരു സിനിമ

അതിമനോഹരമായ ദൃശ്യാനുഭവമായി മാറേണ്ടിയിരുന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയാണ് മഹാരാജ് . പ്രാഥമിക വിലക്കിന് ശേഷം, കോടതി സിനിമ കണ്ടു അനുമതി നൽകിയതിനെ തുടർന്നാണ് മഹാരാജ് നെറ്റ് ഫ്ലക്സ് പ്ലാറ്റ്ഫോമിൽ എത്തിയത്.

ജീവനിൽ കൊതിയുള്ളവർ യോദ്ധ കാണരുത്; മലയാളമല്ല, ഹിന്ദി .

അമൃതും അധികമായാൽ പറയേണ്ടതില്ലല്ലോ .ഉഗ്രവിഷം തന്നെ. അതുപോലെതന്നെയാണ് രാജ്യസ്നേഹത്തിന്റെ കാര്യത്തിലും. അത്യധികം ജുഗുപ്സാവഹമായ രാജ്യസ്നേഹം കുഴച്ച് പെരട്ടി ഉരുട്ടി കാണികളുടെ അണ്ണാക്കിലേക്ക് തള്ളി കൊടുക്കുന്ന രീതിയിലുള്ള ഹിന്ദി സിനിമയാണ് യോദ്ധ.

ലാപതാ ലേഡീസ് നല്ലയൊരു സിനിമ

ഒരു സിനിമയുടെ എല്ലാ ആസ്വാദ്യതകളോടുംകൂടി കണ്ടിരിക്കാൻ പറ്റുന്ന ഹിന്ദിസിനിമയാണ് ലാപതാ ലേഡീസ് . എന്നു വെച്ചാൽ കാണാതായ സ്ത്രീകൾ.

പ്രേമലു എന്തുകൊണ്ട് സൂപ്പർ ഹിറ്റായി

പ്രേമലു എന്ന സിനിമ വൻ തിയേറ്റർ വിജയമായി. പ്രായഭേദമന്യേ  കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു .എന്നിട്ട് മിക്കവരും ചിരിച്ചുകൊണ്ടാണ് പറയുന്നത്, എന്താണ് ഈ സിനിമയിൽ.ഒന്നുമില്ല.

മിമിക്രി എങ്ങനെ കലാരൂപമാകും

വിനോദത്തിലൂടെ മനുഷ്യനിൽ പരിവർത്തനം സൃഷ്ടിച്ച് മനുഷ്യത്വത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നത് യാതൊന്നാണോ അതിനെയാണ് കലയായി കരുതപ്പെടുന്നത് . എന്നാൽ മിമിക്രി ആ ദൗത്യം നിർവഹിക്കുന്നില്ല .മറിച്ച് പലപ്പോഴും വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന അനുകരണമാണ് ആസ്വാദകരെ ചിരിപ്പിക്കുന്നത്..

Unfolding Times

റൊബോട്ട് മനഷ്യൻ ഒപ്റ്റിമസ്സുമായി ഇലോൺ മസ്ക്

റൊബോട്ട് മനുഷ്യനായ ഒപ്റ്റിമസ്സിനെ അവതരിപ്പിച്ച് ടെസ്ലെ കാർ ഉടമ ഇലോൺ മസ്ക്. ഒപ്റ്റിമസ്സ് എന്ന റോബോട്ട് മനുഷ്യനെക്കൊണ്ട് ആളുകൾക്ക് പാനീയങ്ങൾ വിതരണം ചെയ്യിച്ചും വീട്ടുവേല ചെയ്യിപ്പിച്ചുമാണ് ഒപ്റ്റിമസ്സിനെ അവതരിപ്പിച്ചിരിക്കുന്നത്

കേരളം മാറ്റത്തിൻ്റെ ഘട്ടത്തിൽ

നിലവിലുള്ളത് പൊളിയുമ്പോൾ ഏറെ പേർക്കും ആശങ്കയുണ്ടാകും. എന്നാൽ പുതിയത് രൂപപ്പെടണമെങ്കിൽ പഴയത് പൊളിഞ്ഞേ പറ്റൂ. ആ രീതിയിൽ കേരളം സമഗ്രമായി ഒരു പൊളിയലിൻ്റെ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് . ദയനീയമെന്ന് പറയട്ടെ , എല്ലാം പൊളിയുമ്പോഴും പുതുതായി അനുനിമിഷം പുനർനിർമ്മിച്ച് പൊളിയൽ പ്രതിഭാസത്തിൽ നിന്ന് മാറിനിൽക്കേണ്ട മാധ്യമങ്ങളാണ് ആദ്യം പൊളിഞ്ഞടിഞ്ഞു തുടങ്ങിയത്.

ഐഫോൺ 15 ഉം 16 ഉം തമ്മിൽ കാര്യമായ വ്യത്യാസമില്ല

ഐഫോൺ ഉപഭോക്താക്കളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഐഫോൺ 16 കൊണ്ട് കാര്യമായി പ്രയോജനം ഉണ്ടാവുകയുള്ളൂ.ഐഫോൺ 15 ൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഐഫോൺ  16 ൽഉണ്ടെന്ന് അവകാശപ്പെടാൻ പറ്റില്ല. രണ്ടും കാഴ്ചയിലും വലിയ വ്യത്യാസമില്ല.താരതമ്യേന ഐഫോൺ 16ന് കുറച്ച് ഭാരക്കുറവ് ഉണ്ടാവും. ഐഫോൺ 15 ൽ നിന്ന് കാര്യമായ വ്യത്യാസം 16 ൽ ഉള്ളത് അതിൽ ആപ്പിൾ ഇൻറലിജൻസ് ഉപയോഗിച്ചിട്ടുണ്ട് എന്നുള്ളതാണ്.കോർപ്പറേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അതുപോലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമൊക്കെ  അത് ചിലപ്പോൾ കൂടുതൽ പ്രയോജനകരമായിരിക്കും.

ക്വാണ്ടം കമ്പ്യൂട്ടർ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ

നിലവിലുള്ള ഏറ്റവും വേഗത കൂടിയ സൂപ്പർകമ്പ്യൂട്ടറിനേക്കാൾ 158 ദശലക്ഷം തവണ വേഗതയുള്ള ക്വാണ്ടം കമ്പ്യൂട്ടർ ഗൂഗിൾ വികസിപ്പിച്ചിരിക്കുന്നു

പാവം സെയിൽസ് പ്രൊഫഷണലുകൾ

ചാറ്റ് ജിപിടി വന്നതിനുശേഷം ഏറ്റവും കൂടുതൽ കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു വിഭാഗമായി സെയിൽസ് പ്രൊഫഷനുകൾ. കാരണം ഓരോ പ്രൊഫഷണലും ചാറ്റ് ജിപിടി തയ്യാറാക്കുന്ന നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാൻ അവർ നിർബന്ധിതരാകുന്നു.

കുട്ടികളുടെ എഐ കഥകൾ ആശങ്കകൾ ഉയർത്തുന്നു

ആമസോണിന്റെ കിൻ്റിൽ പ്ലാറ്റ്ഫോമിൽ നിർമ്മിത ബുദ്ധി സൃഷ്ടിച്ച കഥാപുസ്തകങ്ങൾ വന്നുനിറഞ്ഞത് പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയായിരിക്കുന്നു.

Sports

കളിയിൽ രാജ്യസ്നേഹത്തെ കുഴയ്ക്കുന്നത് രാജ്യദ്രോഹം

ഉന്മേഷം, ഉത്സാഹം, രസം ഇവയൊക്കെയാണല്ലോ കളിരസം. രാജ്യസ്നേഹം നുണഞ്ഞ് രുചിച്ച് ഏമ്പക്കം വിട്ട് സുഖിക്കാനുള്ള അവസരമാക്കി കളിയെ ആസ്വദിക്കാൻ ശ്രമിച്ചാൽ ഫലം ഷണ്ഡത്വം. ഓസിസിൻ്റെ ട്രാവിസ് ഹെഡ്‌ സെഞ്ച്വറി നേടിയപ്പോൾ ആ നീലക്കടൽ സ്റ്റേഡിയത്തിൽ നിന്ന് നിശബ്ദതയായിരുന്നു മുഴങ്ങിയത്. ഒരു കൈയ്യടിത്തിര പോയിട്ട് അതിൻ്റെ ഓളം പോലുമുണ്ടായില്ല.