Skip to main content

The Latest

News & Views

ബി.ജെ.പി പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ കടന്നുവരവ് കേരള രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിതുറക്കും. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നീ മുന്നണികളുടെ പ്രവർത്തനം കൊണ്ട് ഇതാണ് രാഷ്ട്രീയ പ്രവർത്തന രീതി എന്ന പൊതുബോധം സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്.
ജനപ്രിയനായ ഇസ്താൻബൂൾ മേയർ എക്രം ഇമാമോഗ്ലുവിൻ്റെ അറസ്റ്റിനെ തുടർന്ന് തർക്കിയിൽ രാപ്പകൽ പ്രതിഷേധം ഇരമ്പുന്നു. വരുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തനിക്ക് ഭീഷണിയാകുമെന്ന ഭീതിയിലാണ് തുർക്കി പ്രസിഡണ്ട് എർദോഗൻ,  മേയർ എക്രം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്.
ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ അനധികൃതമായി കണ്ടെടുത്ത വാർത്ത പുറത്തുവരാൻ എന്തുകൊണ്ട് 10 ദിവസത്തോളം വേണ്ടിവന്നു
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനും ഭ്രാന്തിളകിയ പോലെ ജനങ്ങളെ കൊന്നൊടുക്കുന്നു.
റംഗസേ ശവകുടീരത്തിന്റെ പേരിൽ നാഗ്പൂരിൽ നടക്കുന്ന കലാപം ഒരു പരിധിവരെ സംസ്ഥാന സർക്കാർ ഇളക്കി വിട്ടതാണെന്ന് കരുതേണ്ടിവരും.
 വർഷങ്ങളായി തുടർന്നുവരുന്ന ബെലോ ചിസ്താൻ ലിബ്രേഷൻ ആർമി(ബി എൽ . എ) പോരാട്ടം അതിൻറെ അന്ത്യ ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണ് ഇപ്പോൾ പാകിസ്ഥാനിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പതിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി എന്നീ സ്ഥാപനങ്ങൾ ഇതുസംബന്ധിച്ച വിശകലന റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നു.
യുക്രൈനുള്ള മിലിട്രി സഹായം അമേരിക്ക നിർത്തിവച്ചതോടെ സെലൻ സ്കി ഇപ്പോൾ ഫലത്തിൽ യുദ്ധം ചെയ്യുന്നത് അമേരിക്കയോടും റഷ്യയോടുമാണ്.

Society

സ്കൂൾ പരീക്ഷകൾ പൊളിച്ചെഴുതാൻ കേരള സർക്കാർ തീരുമാനിച്ചു .അടിമുടി മൂല്യനിർണയ രീതി പരിഷ്കരിക്കാൻ ആണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
വേദവ്യാസനെ തിരുത്തേണ്ടതുണ്ടെങ്കിൽ അതു വേണ്ടതു തന്നെ. ശിഖണ്ഡി എന്ന പദം പൊതു മണ്ഡലത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യധാരാ മാധ്യമത്തിലെ ന്യൂസ് അവർ ചർച്ചാ നായകൻ പ്രഖ്യാപിക്കുന്നു. ഒന്നിലധികം അവസരങ്ങളിൽ ഈ ഭേദപ്പെട്ട ചർച്ചാനായകൻ പാനലിസ്റ്റുകളെ ഇക്കാര്യം ഉദ്ബോധിപ്പിട്ടുണ്ട്.
സാംസ്കാരിക രംഗത്തെ നായകനായാലും വില്ലനായാലും ഒരുകാര്യം ഒന്നുകൂടി വ്യക്തം. വാർധക്യത്തിലെത്തിയിട്ടും കൗമാര സ്വഭാവം. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് വയസ്സ് 67. കവി സച്ചിതാന്ദന് 78. കവികൾ, സാഹിത്യ അക്കാദമി ചെയർമാൻ, സാംസ്കാരിക കുത്തകാവകാശം, എന്നുള്ളതും വിദ്യാസമ്പന്നനോ ദരിദ്രനോ എന്നതുമൊക്കെ മാറ്റി വയ്ക്കാം.
അമ്മയെ സംരക്ഷിച്ചില്ല : മകന് സസ്പെൻഷൻ ' ബുധനാഴ്ചത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത. കുമിളി പോലീസ് മകനെതിരെ കേസ്സെടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കേരളാ ബാങ്ക് ജോലിയിൽ നിന്ന് സസ്പെണ്ട് ചെയ്തത്. ഇതേ കുറ്റത്തിന് ഈ വൃദ്ധയുടെ മകളെ നേരത്തെ പഞ്ചായത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. മക്കൾക്കെതിരെ ഇത്തരത്തിൽ കേസ്സെടുക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. വല്ലാതെ ജീർണ്ണതയനുഭവിക്കുന്ന ഗുരുതരശൈഥില്യത്തെ നേരിടുന്ന കേരളീയ സമൂഹത്തിൻ്റെ ലക്ഷണമാണ് ഇത് പ്രകടമാക്കുന്നത്.
തലസ്ഥാനത്തെ ഇലക്ട്രിക് ശ്മശാനത്തിന് ' ശാന്തികവാടം ' എന്ന് പേരിട്ടത് കവി ഒ.എൻ.വി. കുറുപ്പ്. എന്തുകൊണ്ടാകാം അദ്ദേഹം ഈ പേരിലെത്തിയത്? അശാന്തമായ ജീവിതത്തിൽ നിന്നും ശാന്തിയിലേക്കു പ്രവേശിക്കുന്നു എന്ന തോന്നലാകാം. എന്നു വെച്ചാൽ ശാന്തിയുടെ കവാടത്തിലെത്തുന്നതിനുള്ള മിനിമം യോഗ്യത മരണമെന്നർത്ഥം.
വന്യമൃഗങ്ങളുടെ മുന്നിൽ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയാണ് മലയാളിയുടെയും കേരളത്തിലെ മാധ്യമങ്ങളുടെയും .മലയാളി, വിശേഷിച്ചും കുടിയേറ്റക്കാർ മാധ്യമങ്ങളുമായി ചേർന്ന് വന്യമൃഗങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു പ്രതീതിയാണിപ്പോൾ. വന്യമൃഗങ്ങൾ നിലനിൽപ്പിനായി ഭക്ഷണം തേടി നാട്ടിലിറങ്ങുന്നു. അല്ലാതെ മലയാളിയോട് യുദ്ധം പ്രഖ്യാപിച്ചിട്ടല്ല

Sports