ട്രംപിനും നെതന്യാഹുവിനും ഭ്രാന്തിളകി

മധ്യേഷ്യ വീണ്ടും കുരുതിക്കളം. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനും ഭ്രാന്തിളകിയ പോലെ ജനങ്ങളെ കൊന്നൊടുക്കുന്നു. ഗാസയിലേക്ക് തിരിച്ചുവന്ന നിവാസികളാണ് ഇപ്പോൾ കൊല ചെയ്യപ്പെടുന്നത്. ഗാസയിലിപ്പോൾ ഇസ്രായേൽ കരയാക്രമണവും ആരംഭിച്ചിരിക്കുകയാണ്. അവിടേക്ക് മടങ്ങിവന്ന ഒന്നരലക്ഷം ഗാസാ നിവാസികളോട് എത്രയും വേഗം ഒഴിഞ്ഞു പോകാൻ ഇസ്രയേൽ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ ഭക്ഷണവും വെള്ളവും ഇല്ലാതെ നരകിക്കുന്ന ഗാസാ നിവാസികൾ. ഇതിനിടെയാണ് അമേരിക്ക യമനിൽ ഹൂതി കേന്ദ്രങ്ങളിൽ ബോംബ് വർഷിച്ചത്. ഇതിനെ തുടർന്ന് ഹൂതികൾ ഇസ്രായേലിന്റെ വിമാനത്താവളം ലക്ഷ്യമാക്കി മിസൈൽ അയച്ചു. എന്നാൽ അവ ഇസ്രായേൽ ആകാശത്ത് വച്ച് നിർവീര്യമാക്കി. ഇസ്രായേൽ ജനത നെതാന്യാഹുവിന്റെ യുദ്ധവെറിക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. വിശേഷിച്ചും ബന്ധികളുടെ ബന്ധുക്കൾ. അടിയന്തരമായി യുദ്ധം നിർത്താൻ അവർ ആവശ്യപ്പെടുന്നത്.എന്നാൽ ബന്ധികളെ വിട്ടയക്കുന്നതു വരെ കൊല തുടരുമെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 59 ബന്ദികളാണ് ഇനി ഹമാസിന്റെ പക്കൽ ഉള്ളത്. ഇതിൽ 24 പേർ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്.