ഐ പി എൽ പ്രായപൂർത്തിയിലേക്ക്

ഇന്നലെ തടങ്ങിയതു പോലെയാണ് ഐ പി എല്ലിനെക്കുറിച്ച് തോന്നുക. എന്നാൽ 18-ാം വർഷത്തിലേക്ക് ഐ.പി.എൽ എത്തുന്നു. ഐ.പി.എൽ വെറും ക്രിക്കറ്റ് മാമാങ്കം മാത്രമല്ല. ഇത് ഇന്ത്യയുടെ ആസ്വാദന ശീലവും അതോടൊപ്പം കമ്പോളവ്യാപനവും ഒരുമിക്കുകയായിരുന്നു. ഒരർത്ഥത്തിൽ ഉത്സവം പോലെയാണ് 18 തികയക്കുന്ന ഐ.പി.എൽ പുരോഗമിച്ചത്.
കളിക്കാർക്ക് ലഭിക്കുന്ന പ്രതിഫലവും അതേപോലെ ടീം ഉടമകൾ നടത്തുന്ന നിക്ഷേപവും ഐപിഎല്ലിൻ്റെ ആസ്വാദന കമ്പോള സമവാക്യം പ്രകടമാക്കുന്നു. ഐ.പി.എല്ലോടുകൂടി വന്ന ഏറ്റവും വലിയ മാറ്റമെന്നത് കാഴ്ചക്കാരിൽ 43 ശതമാനം സ്ത്രീകളാണെന്നതും ഈ മാമാങ്കം സാമൂഹിക തലത്തിൽ വരുത്തിയ മാറ്റത്തെയും സൂചിപ്പിക്കുന്നു.