Skip to main content

ടി.പി വധക്കേസ് സി.ബി.ഐക്ക് വിടുക: വി.എം സുധീരന്‍

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു

രശ്മി വധം: ബിജു രാധാകൃഷ്ണന് ജീവപര്യന്തം

ആദ്യഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ ബിജു രാധാകൃഷ്ണന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

ബി.ജെ.പി വിമതരുടെ ലയനം: എതിര്‍പ്പുമായി വി.എസ് രംഗത്ത്

നരേന്ദ്രമോഡിക്കു പിന്തുണ പ്രഖ്യാപിച്ച് രൂപവത്കരിച്ച നമോവിചാര്‍ മഞ്ചില്‍ നിന്ന് രാജിവെച്ചവരാണ് സി.പി.ഐ.എമ്മില്‍  ചേരുന്നത്

സൗരോര്‍ജ്ജ വൈദ്യുതി കെ.എസ്.ഇ.ബി ലൈനില്‍ കടത്തി വിടാന്‍ അനുമതി

ഉപഭോക്താക്കള്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി, ഉപയോഗത്തെക്കാള്‍ കൂടുതല്‍ ആണെങ്കില്‍ അത് വൈദ്യുതി ലൈനുകളിലേക്ക് കടത്തിവിടാനും പിന്നീട് തിരികെ സ്വീകരിച്ച് ഉപയോഗിക്കാനും കഴിയും.

കേരള ടൂറിസത്തിന് ഐക്യരാഷ്ട്രസഭയുടെ ആഗോള പുരസ്‌കാരം

യു.എന്‍ ലോക ടൂറിസം സംഘടന ഏര്‍പ്പെടുത്തിയ യൂളിസീസ് അവാര്‍ഡ് ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ് ആണ് കേരള ടൂറിസം നേടിയത്. 2003 മുതല്‍ നല്‍കിവരുന്ന യൂളിസീസ് പുരസ്കാരങ്ങളില്‍ ആദ്യമായാണ് ഒരെണ്ണം ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനത്തിന് ലഭിക്കുന്നത്.

കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ഊന്നല്‍ നല്‍കി ബജറ്റ്

കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം, സംരഭകത്വം എന്നിവക്ക് പ്രോത്സാഹനം നല്‍കുന്നതാണ് 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി കെ.എം മാണി.

ടി.പി വധം: സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് രമയുടെ നിരാഹാരം

ടി.പി.  വധക്കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടറിയേറ്റിന് മുന്നില്‍ ഫെബ്രുവരി മൂന്നിന്  നിരാഹാരസമരം ആരംഭിക്കും.

ലാവ്‌ലിന്‍ കേസ്: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി

ലാവ്‌ലിന്‍ അഴിമതി കേസില്‍ നിന്നും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ക്രൈം നന്ദകുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്

ടി.പി വധം: ശിക്ഷാവിധി 28-ന്

എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.നാരായണ പിഷാരടിയാണ് ജനുവരി 28-ന് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുക

ടി.പി കേസില്‍ ഇനിയും അവശേഷിക്കുന്ന അവ്യക്തത

കൃത്യമായ ആസൂത്രണത്തോടെ നടന്ന ഒന്നാണ് ടി.പി വധം എന്നതാണ് സമൂഹത്തിന് മുന്നിലുള്ള യാഥാര്‍ഥ്യം. കുറ്റവാളികളായി നിലവില്‍ കണ്ടെത്തിയിരിക്കുന്നത് തങ്ങളുടെ പ്രവര്‍ത്തകരെയാണെന്ന യാഥാര്‍ഥ്യം സി.പി.ഐ.എമ്മിന് മുന്നിലുണ്ട്. വധ ഗൂഡാലോചന സംബന്ധിച്ച് തങ്ങളുടെ വാദം വ്യക്തമായി തെളിഞ്ഞിട്ടില്ലെന്ന യാഥാര്‍ഥ്യം പ്രോസിക്യൂഷനും അംഗീകരിക്കേണ്ടിയിരിക്കുന്നു.