Skip to main content
തിരുവനന്തപുരം

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു. കെ.കെ രമയെ നിരാഹാര സത്യഗ്രഹത്തിലേക്ക് തള്ളിവിടരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

 

കേസിലെ 24 പ്രതികളെ വെറുതെ വിട്ട കോടതിയുടെ നടപടി ശരിയാണോയെന്നു പരിശോധിക്കണമെന്നും കേസിലെ കൊലയാളികള്‍ മാത്രമെ പിടിയിലായിട്ടുള്ളു, അതിനാല്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെങ്കില്‍ സി.ബി.ഐ അന്വേഷണം ഉണ്ടാകേണ്ടത് ആവശ്യമാണെന്നും ശനിയാഴ്ച രാവിലെ സുധീരന്‍ മുഖ്യമന്ത്രിക്ക് കൈമാറിയ കത്തില്‍ പറയുന്നു.

 

കേസിലെ വിധിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഫെബ്രുവരി മൂന്നു മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.കെ രമ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.