Skip to main content
തിരുവനന്തപുരം

solar panelവൈദ്യുതി ഉപഭോക്താക്കള്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി അടക്കമുളള ലൈസന്‍സികളുടെ ലൈനുകളിലേക്ക് ബന്ധിപ്പിക്കാനും കടത്തിവിടാനും അനുവദിയ്ക്കുന്ന കരടു ചട്ടങ്ങള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ രൂപം നല്‍കി. ഈ ചട്ടങ്ങള്‍ പ്രകാരം ഏതെങ്കിലും സമയത്ത് ഉപഭോക്താക്കള്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി, ഉപയോഗത്തെക്കാള്‍ കൂടുതല്‍ ആണെങ്കില്‍ അത് വൈദ്യുതി ലൈനുകളിലേക്ക് കടത്തിവിടാനും പിന്നീട് ആവശ്യം വരുമ്പോള്‍ തിരികെ സ്വീകരിച്ച് ഉപയോഗിക്കാനും കഴിയും.

 

പദ്ധതി നിലവില്‍ വന്നാല്‍ സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നതിന് ബാറ്ററികള്‍ ആവശ്യമായി വരില്ല. കരടു ചട്ടങ്ങള്‍ റെഗുലേറ്ററി കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചട്ടങ്ങളെ സംബന്ധിച്ച അഭിപ്രായങ്ങള്‍ ഫെബ്രുവരി 28 വരെ അറിയിക്കാം. മാര്‍ച്ച് 19-ാം തീയതി കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ പൊതുതെളിവെടുപ്പും നടത്തും.