Skip to main content

ഗാഡ്ഗിൽ റിപ്പോർട്ട് പുരോഗമനപരമാണെന്ന് വി.എസ്

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രായോഗിക വശങ്ങള്‍ കര്‍ഷകരുമായി ആലോചിച്ച് നടപ്പാക്കണമെന്ന്‍ യൂണിവേഴ്‌സിറ്റി കോളേജ് ധനതത്വശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ വി.എസ് ആവശ്യപ്പെട്ടു.

ടി.പി വധഗൂഡാലോചനയില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു

ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിലെ ഗൂഡാലോചന സി.ബി.ഐയ്ക്ക് വിടുന്നതായി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കേസിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കാന്‍ സി.ബി.ഐയ്ക്കാണ് കഴിയുക എന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

ആറന്മുള: സമരസമിതിയുമായി ചർച്ച നടത്തണമെന്ന് കെ.പി.സി.സി

ആറന്മുള വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്ന സമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു.

തൊഴിലുറപ്പു പദ്ധതി: മികച്ച പഞ്ചായത്തിനുളള പുരസ്‌കാരം വെളളറട പഞ്ചായത്തിന്

2012-13 വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുളള മഹാത്മാ പുരസ്‌കാരത്തിന് തിരുവനന്തപുരം ജില്ലയിലെ വെളളറട ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു.

ഒ.കെ വാസുവും എ. അശോകനും സി.പി.ഐ.എമ്മിന്‍റെ നേതൃത്വത്തിലേക്ക്

ബി.ജെ.പി മുന്‍ ദേശീയ സമിതി അംഗം ഒ.കെ വാസുവിനെ കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ വൈസ്‌ പ്രസിഡന്റായും എ. അശോകനെ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗമാവുമായാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

തെരഞ്ഞെടുപ്പ്: കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടികയായി

തിരുവനന്തപുരത്ത് ഒ. രാജഗോപാലും പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനവും കാസര്‍ഗോഡ്‌ കെ. സുരേന്ദ്രനും മത്സരിക്കും. 

കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം: കെ.പി.സി.സി

ഓരോ മന്ത്രിയുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള സമിതികള്‍ രൂപവല്‍ക്കരിക്കാന്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

കസ്തൂരിരംഗൻ റിപ്പോർട്ടിലെ ആശങ്കകള്‍ വേഗം പരിഹരിക്കണം. കൂടാതെ നിയമത്തിന്‍റെ നൂലാമാലകൾ ഒഴിവാക്കി അർഹതപ്പെട്ട മലയോര കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നൽകിയിരിക്കുന്നത്

കേരള ടൂറിസത്തിന് നാല് ദേശീയ പുരസ്‌കാരങ്ങള്‍

കൊച്ചി-മുസ്സിരിസ് ബിനാലെയും കുമരകത്തെ ഉത്തരവാദ വിനോദസഞ്ചാര പദ്ധതിയും വിവരസാങ്കേതിക വിദ്യയുടെ വര്‍ധിത ഉപയോഗവും 2012-13 വര്‍ഷത്തെ ദേശീയ വിനോദസഞ്ചാര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.

ലാവ്‌ലിന്‍: പുന:പരിശോധനാ ഹര്‍ജിയില്‍ സര്‍ക്കാര്‍ കക്ഷി ചേരുന്നു

ലാവ്‌ലിന്‍ ഇടപാടില്‍ നഷ്ടമില്ലെന്ന ഊര്‍ജ വകുപ്പിന്റെ സത്യവാങ്മൂലം തള്ളി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇടപാടില്‍ 266.25 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍.