Skip to main content

പാര്‍ട്ണര്‍ കേരള: ആദ്യദിവസം 1863 കോടിയുടെ പദ്ധതികള്‍ക്ക് താല്‍പര്യപത്രം

സംസ്ഥാന നഗരകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന പാര്‍ട്ണര്‍ കേരള സംഗമത്തില്‍ ആദ്യദിവസമായ തിങ്കളാഴ്ച ആകെ 1863 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് 41 താല്‍പര്യ പത്രങ്ങള്‍ ഒപ്പുവച്ചു.

നിലമ്പൂർ കൊലപാതകം: പ്രതി ബിജുവും ആര്യാടൻ ഷൗക്കത്തുമായി കൂടിക്കാഴ്ച നടത്തിയെന്ന്‍ മൊഴി

നിലമ്പൂർ മാരിയമ്മൻ ദേവീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍ ഇരുവരും ഒന്നിച്ചു പങ്കെടുത്തതിന്‍റെ ഫോട്ടോ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് നശിപ്പിക്കുകയായിരുന്നുവെന്ന് ഫോട്ടോഗ്രാഫർ മുകുന്ദൻ മൊഴി നല്‍കി.

അമൃതാനന്ദമയി മഠത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് വി.എം സുധീരന്‍

അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിവാദത്തിൽ മഠം നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും മഠത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍.

നഗരവികസന പദ്ധതികള്‍ക്ക് നിക്ഷേപം തേടി പാര്‍ട്ണര്‍ കേരള സംഗമം

സംസ്ഥാന നഗരകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന പാര്‍ട്ണര്‍ കേരള സംഗമം കൊച്ചിയില്‍ തിങ്കളാഴ്ച തുടങ്ങി. 5500 കോടിയില്‍പ്പരം രൂപയുടെ പദ്ധതികളാണ് സംഗമത്തില്‍ അവതരിപ്പിക്കുന്നത്.

നെല്ലിന്റെ സംഭരണ വില കൂട്ടി; പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ തീരുമാനം 26-ന്

കൊല്ലം ജില്ലയില്‍ ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിനു സമീപപ്രദേശത്തെ 150 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കാനും തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

ലിറ്റ്മസ് ടെസ്റ്റ് എന്നാല്‍ സരിതാ പരീക്ഷണം

മനുഷ്യന്റെ അധമവികാരങ്ങളെ ഉണര്‍ത്തുന്ന വൈകാരികതകളാണ് ആസ്വാദനത്തിന്റെ ആധാരമെന്ന് ഉറച്ചുപോയ മനശ്ശാസ്ത്രമാണ് സരിതയ്ക്ക് പ്രേക്ഷകരെ ഉണ്ടാക്കിക്കൊടുക്കുന്നതും മാധ്യമങ്ങളെ അവരുടെ പിന്നാലെ ഭിക്ഷ യാചിക്കുന്നതുപോലെ ഓടാന്‍ പ്രേരിപ്പിക്കുന്നതും.

സരിതക്ക് ജാമ്യം ലഭിച്ചതില്‍ വീഴ്ച പറ്റിയിട്ടില്ല: ചെന്നിത്തല

സരിതാ എസ്. നായര്‍ക്കെതിരെ നിലവിലുള്ള അറസ്റ്റ് വാറന്റ് സാങ്കേതികം മാത്രമെന്ന് നിയമോപദേശം ലഭിച്ചിരുന്നതിനാലാണ് സരിതയ്ക്ക് ജയില്‍മോചനം നല്‍കിയതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 

പ്ലാച്ചിമട സമരസമിതി നിരാഹാര സമരം ഒഴിവാക്കി

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലില്‍ 15 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനം ഉണ്ടായത്.

സരിത മാധ്യമങ്ങളെ കാണില്ല: അറസ്റ്റ് വാറണ്ട് പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കും

സോളാര്‍ അഴിമതിക്കേസില്‍ രണ്ട് ദിവസത്തിന് മുമ്പ് ജയില്‍ മോചിതയായ സരിത എസ് നായര്‍ ഇന്ന് മാധ്യമങ്ങളെ കാണില്ല.സരിതയ്ക്കെതിരെ കാസര്‍കോഡ് ഹോസ്ദുര്‍ഗ് കോടതിയുടെ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ അറസ്റ്റ് ഭയന്നാണ് തീരുമാനം മാറ്റിയത്.

25 മുതല്‍ പാചകവാതക വിതരണക്കാര്‍ പണിമുടക്കിലേക്ക്

എണ്ണക്കമ്പനികള്‍ വിതരണക്കാര്‍ക്ക് മേല്‍ മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡ്‌ലൈന്‍സ്ചുമത്തി പിഴ ഈടാക്കുന്നുവെന്നതാണ് സമരത്തിനു പിന്നിലെ മുഖ്യ കാരണം