Skip to main content

സോളാര്‍ കേസ്: അന്വേഷണ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങി

1952-ലെ കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറിയായി നിയമിച്ചിരിക്കുന്നത് ഹൈക്കോടതി മുന്‍ ജഡ്ജി ജി. ശിവരാജനെയാണ്.

കസ്തൂരിരംഗന്‍: കോഴിക്കോട് അഞ്ചുപേര്‍ കൂടി നിരാഹാരസമരം തുടങ്ങി

നേരത്തെ നിരാഹാരസമരം നടത്തിയിരുന്നവരെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്തു നീക്കിയതിനെ തുടര്‍ന്നാണ്‌ ഫാ. ജില്‍സണ്‍ തയ്യില്‍ അടക്കമുള്ള അഞ്ചു പേര്‍ നിരാഹാരസമരം ആരംഭിച്ചത്.

നിലമ്പൂര്‍ കൊലപാതകം: ബി. സന്ധ്യ സഹോദരന്‍റെ മൊഴിയെടുത്തു

 ആര്യാടന്‍ ഷൗക്കത്ത്, ആര്യാടന്‍ ആസാദ്, നിലമ്പൂര്‍ സി.ഐ എ.പി ചന്ദ്രന്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കണമെന്ന് രാധയുടെ സഹോദരന്‍ ഭാസ്കരന്‍ ആവശ്യപ്പെട്ടു

ലോക്പാല്‍ സെര്‍ച്ച് കമ്മിറ്റിയുടെ തലവനാകാനില്ല: കെ.ടി തോമസ്

ലോക്പാല്‍ സെര്‍ച്ച് കമ്മിറ്റിയുടെ തലവനാകാനില്ലെന്ന് ചൂണ്ടിക്കാട്ടി കെ.ടി തോമസ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തു നൽകി. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് ചുമതലയിൽ നിന്ന് ഒഴിവാകുന്നതെന്നും അദ്ദേഹം വിശദമാക്കി.

സരിതയുടെ ആരോപണം രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമമെന്ന്‍ അബ്ദുള്ളക്കുട്ടി

സരിത ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണവും നേരിടാനും താന്‍ തയ്യാറാണെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു.

സുഹൃത്തിനെ കൊന്ന് ജീവനൊടുക്കിയ സജിയുടെ ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി രാജകുമാരിയില്‍ സുഹൃത്തിനെ വെടിവെച്ചുകൊന്ന് സ്വയം ജീവനൊടുക്കിയ സജിയുടെ ഭാര്യയുടേയും മകളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി.

നീര ടെക്‌നീഷ്യൻ ചെത്തുകാരൻ തന്നെ, നീര കള്ളിന്റെ മച്ചുനനും

ശ്രീ നാരായണ ഗുരു വളരെ ഉച്ചത്തിൽ പറഞ്ഞതാണ്: ചെത്തരുത് കുടിക്കരുത്. നീര വിപണനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രിയും  മറ്റ് മന്ത്രിമാരും നിശബ്ദമായി എന്നാൽ അതിശക്തമായി പ്രഖ്യാപിച്ചിരിക്കുന്നു: ചെത്തുക കുടിക്കുക.

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അന്താരാഷ്‌ട്ര വിപണിയില്‍ വിലകുറഞ്ഞതിനെ തുടര്‍ന്ന് സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 53.5 രൂപയാണ് കുറച്ചത്.

പ്രീ പ്രൈമറി അധ്യാപകരുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക്‌

വയനാട്ടില്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസേസിയേഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷനു മുന്‍പില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ആറാം ദിവസത്തിലേക്ക്.

പിണറായിക്കെതിരെ വിമര്‍ശനവുമായി ടി.പിയുടെ മകന്‍

TP chandrasekharanസി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ടി.പിയുടെ മകന്‍ അഭിനന്ദ്.