Skip to main content

അനധികൃത ഖനനം തടയണമെന്ന് സര്‍ക്കാറിന് സുധീരന്റെ കത്ത്

സംസ്ഥാനത്ത് നടക്കുന്ന അനധികൃത ഖനനം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരൻ പരിസ്ഥിതി വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് കത്തയച്ചു.

ആന്റണിക്കും സുധീരനുമിടയില്‍ കെ.പി.സി.സി അധ്യക്ഷന്‍

ആന്റണിയുടെ താത്പര്യങ്ങള്‍ സുധീരന്‍ നിറവേറ്റുമ്പോള്‍ ഉണ്ടാകുന്ന ധര്‍മ്മ സങ്കടങ്ങളാണ് സുധീരന്റെ ചില വാക്കുകളും പ്രവൃത്തികളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൂചിപ്പിക്കുന്നത്. എ.കെ.ആന്റണിയും വി.എം സുധീരനും ചേര്‍ന്നല്ല, വി.എം സുധീരന്‍ മാത്രമാണ് കെ.പി.സി.സി അധ്യക്ഷനെന്ന്‍ എത്രയും പെട്ടെന്ന് സുധീരന് തിരിച്ചറിയണം.

വി.എസ് അച്യുതാനന്ദന്‍ ആറന്മുള സമരവേദി സന്ദര്‍ശിച്ചു

വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി പത്തിന് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വി.എസ് സമരപ്പന്തലില്‍ എത്തുന്നത്.

അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം

ആരോപണത്തില്‍ പ്രാഥമിക അന്വേഷണം മാത്രം മതിയെന്നും എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമാണ് കരുനാഗപ്പള്ളി സി.ഐയ്ക്കു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍  നിയമോപദേശം നല്‍കിയത്.

കോമണ്‍വെല്‍ത്ത്: എം.എ പ്രജുഷയെ ക്യാംപില്‍ നിന്ന്‍ ഒഴിവാക്കി

കാലാവസ്ഥ പ്രശ്‌നം പ്രകടനത്തെ ബാധിക്കുന്നതിനാല്‍ പട്യാലയില്‍ പരിശീലനം നടത്താനാകില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രജുഷയെ ഒഴിവാക്കിയത്

പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കും

കണ്ണൂരിലെ പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഉപാധികളോടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് തീരുന്ന മുറയ്ക്ക് ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാനാണ് തീരുമാനം.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ടുചെയ്യുക: കെ.സി.ബി.സി

പശ്ചിമഘട്ടത്തില്‍ ആശങ്കയോടെ ജീവിക്കുന്ന സാധാരണക്കാരായ കൃഷിക്കാരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന സര്‍ക്കാരാണ് ഇവിടം ഭരിക്കേണ്ടതെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അറിയിച്ചു.

പാര്‍ട്ണര്‍ കേരള: 4291.89 കോടിയുടെ പദ്ധതികള്‍ക്ക് താല്‍പ്പര്യ പത്രം

നഗരവികസന പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തത്തിലൂടെ പണം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച പാര്‍ട്ണര്‍ കേരള സംഗമത്തില്‍ 4291.89 കോടി രൂപയുടെ നിക്ഷേപത്തിന് സാധ്യത തെളിഞ്ഞതായി നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി.

പിണറായി വിജയന്റെ കേരളാ രക്ഷാമാര്‍ച്ചിന് സമാപനം

ഫെബ്രുവരി ഒന്നിന് ആലപ്പുഴയിലാണ് കേരള രക്ഷാ മാര്‍ച്ച് ആരംഭിച്ചത്. 26 ദിവസംകൊണ്ട് 14 ജില്ലകളിലെ 126 സ്വീകരണ കേന്ദ്രങ്ങളിലൂടെ പര്യടനം പൂര്‍ത്തിയാക്കിയാണ് മാര്‍ച്ച് കോഴിക്കോട് കടപ്പുറത്ത് സമാപിച്ചത്.

സുധീരന്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി; സുകുമാരന്‍ നായര്‍ കണ്ടില്ല

പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങിയ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെ കാണാന്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എത്തിയില്ല.