Skip to main content
ന്യൂഡല്‍ഹി

M A Prajushaസ്കോട്ട്ലന്റിലെ ഗ്ലാസ്ഗോയില്‍ വച്ച് ജൂലൈ 23 നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ദേശീയ ക്യാംപില്‍ നിന്നു എം.എ പ്രജുഷയെ ഒഴിവാക്കി. മലയാളിയും ലോങ് ജംപ് താരവുമായ പ്രജുഷ കഴിഞ്ഞ തവണത്തെ മെഡല്‍ ജേതാവാണ്. കാലാവസ്ഥ പ്രശ്‌നം പ്രകടനത്തെ ബാധിക്കുന്നതിനാല്‍ പട്യാലയില്‍ പരിശീലനം നടത്താനാകില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രജുഷയെ ഒഴിവാക്കിയത്. ബാംഗ്ലൂരിലോ കേരളത്തിലോ പരിശീലനം നടത്താന്‍ അനുവദിക്കണമെന്ന അപേക്ഷയും തള്ളി.

 

മലയാളി ഒളിംപ്യന്‍ കെ.ടി ഇര്‍ഫാന്‍റെ പരിശീലകനെയും താരങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് അത്‌ലറ്റിക് ഫെഡറേഷന്‍ ക്യാംപില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ഇര്‍ഫാനും മറ്റു മൂന്നു താരങ്ങളും ക്യാംപില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്. അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹിയുടെ മകനെയാണ് ഇര്‍ഫാന്റെ പരിശീലകനായി പുതിയതായി നിയമിച്ചത്. ഒളിംപിക്‌സില്‍ അടക്കം ഇര്‍ഫാനെ പരിശീലിപ്പിച്ച കോച്ചിനെയാണു മാറ്റിയത്.