Skip to main content

ക്വാറി പണിമുടക്ക്: കൊച്ചി മെട്രോ നിര്‍മ്മാണം സ്‌തംഭിച്ചു

ക്വാറി-ക്രഷര്‍ യൂണിറ്റുകളുടെ പണിമുടക്കുമൂലം മെറ്റലും മണലും കിട്ടാതെവന്നതോടെ മെട്രോ റെയില്‍വെ ജോലികള്‍ നിറുത്തി വച്ചു.

മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് അമൃതാനന്ദമയി

മഠത്തിന് ഒന്നും ഒളിക്കാനില്ലെന്നും കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാറുണ്ടെന്നും വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ നിരാശപൂണ്ടവര്‍ പലതും പ്രചരിപ്പിക്കുകയാണെന്നും അമൃതാനന്ദമയി പറഞ്ഞു.തനിക്കും മഠത്തിനും എതിരേ പുറത്തു വന്ന വെളിപ്പെടുത്തലുകള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.

വിജിലൻസ് കേസ്: കേപ്പ് ഡയറക്ടര്‍ രാജിക്കത്ത് നല്‍കി

വിജിലൻസ് കേസിൽ ഉൾപ്പെട്ടിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം നൽകരുതെന്നു വി.എം സുധീരന്‍റെ പ്രസ്ഥാവനയെ തുടര്‍ന്ന് കേപ്പിന്റെ ഡയറക്ടറായ റിജി ജി.നായര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചു സഹകരണ മന്ത്രിക്കു കത്ത് നല്‍കി.

അമൃതാനന്ദമയി ആശ്രമത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

അമൃതാനന്ദമയിയും മഠവും നല്‍കുന്ന സേവനങ്ങള്‍ വിസ്മരിക്കരുതെന്നും തിരുവനന്തപുരത്ത് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവേ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എല്ലാ കേസിലും ജാമ്യം; സരിത നായര്‍ ജയില്‍ മോചിതയായി

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത നായര്‍ ജയില്‍ മോചിതയായി. തട്ടിപ്പുമായി ബന്ധപ്പെട്ട 33 കേസുകളിലും ജാമ്യം ലഭിച്ചതോടെ അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്ന്‍ സരിത വെള്ളിയാഴ്ച പുറത്തിറങ്ങി.

നിലമ്പൂര്‍ കൊലപാതകം: മന്ത്രി ആര്യാടന്‍ സംശയത്തിന്‍റെ നിഴലിലെന്ന് പിണറായി

നിലമ്പൂര്‍ കൊലപാതകത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സംശയത്തിന്റെ നിഴലിലാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

ആറന്മുള: രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ടും അനുബന്ധ രേഖകളും അടക്കം മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാനാവില്ല: ചെന്നിത്തല

അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസ് എടുത്തു.

ലാവ്‌ലിന്‍ കേസ്: സംസ്ഥാന സര്‍ക്കാറിനെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന് സി.ബി.ഐ

സര്‍ക്കാരിനെ പ്രതിനിധീകരിച്ചാണ് സി.ബി.ഐ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ മുന്നോട്ടു വെയ്ക്കുമ്പോള്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന് സി.ബി.ഐ അറിയിച്ചു.

മുഖ്യമന്ത്രി പരിസ്ഥിതി കൊള്ളക്കാരനെന്ന്‍ വി.എസ്

ക്വാറികള്‍ക്ക് അനുമതി നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ റദ്ദാക്കണമെന്നും അല്ലെങ്കില്‍ സര്‍ക്കാരിനെതിരെ ഹരിത ട്രിബ്യൂണലിനു കേസ് നല്‍കുമെന്നും വി.എസ് അറിയിച്ചു.