Skip to main content
തിരുവനന്തപുരം

saritha nairസോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത നായര്‍ ജയില്‍ മോചിതയായി. തട്ടിപ്പുമായി ബന്ധപ്പെട്ട 33 കേസുകളിലും അവര്‍ക്ക് ജാമ്യം ലഭിച്ചതോടെ അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്ന്‍ അവര്‍ വെള്ളിയാഴ്ച പുറത്തിറങ്ങി. എട്ടു മാസമായി ഇവര്‍ റിമാന്‍ഡ് തടവിലായിരുന്നു.

 

പത്തനംതിട്ടയില്‍ എം. ശ്രീധരന്‍ നായരില്‍ നിന്ന്‍ പണം തട്ടിയെടുത്ത കേസില്‍ ഇന്നലെ ജാമ്യം ലഭിച്ചതോടെയാണ് സരിതയ്ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങിയത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ വിചാരണ നടപടികള്‍ തുടരും. എട്ടു കേസുകള്‍ ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്.  

 

രണ്ട് ദിവസത്തിന് ശേഷം പറയാനുള്ളതെല്ലാം മാധ്യമങ്ങളോട് പറയുമെന്ന് സരിത പുറത്തിറങ്ങവേ മാധ്യമങ്ങളോട് പ്രതികരിച്ചു.