Skip to main content

കോണ്‍ഗ്രസ്സിന്‍റെ പ്രചരണത്തിന് സോണിയ ഗാന്ധി തുടക്കം കുറിക്കുന്നു

കൊച്ചിയിലും കൊല്ലത്തുമായി നടക്കുന്ന കെ.പി.സി.സി കണ്‍വെന്‍ഷനും ഐ.എന്‍.ടി.യു.സി റാലിയും സോണിയ ഗാന്ധി ഇന്ന്‍ ഉദ്ഘാടനം ചെയ്യും.

പെട്രോള്‍ പമ്പുകളുടെ പണിമുടക്ക് കോടതി വിലക്കി

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയവും ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം ഉണ്ടായത്.

ഡേറ്റാ സെന്റർ കൈമാറ്റകേസ് സി.ബി.ഐ ഏറ്റെടുത്തു

സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിട്ടിരുന്നെങ്കിലും ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താല്‍ സി.ബി.ഐ കേസ് ഏറ്റെടുത്തിരുന്നില്ല.

ആറന്മുള സാദ്ധ്യതാ പഠനത്തിന് കിറ്റ്‌കോയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ

 കിറ്റ്‌കോ സാദ്ധ്യതാ പഠനം നടത്തിയിട്ടുണ്ടെങ്കിൽ തന്നെ ആ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

അഞ്ചു കോണ്‍ഗ്രസ് എം.പിമാര്‍ക്ക്‌ സീറ്റ് നഷ്ടമാകാന്‍ സാധ്യത

ജനസമ്മതി, ജയസാധ്യത, സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം എന്നീ ഘടകങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ സര്‍വേയിലൂടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിരിക്കുന്നത്.

പന്തളം പീഡനകേസ്: ശിക്ഷ ഹൈക്കോടതി ശരിവച്ചു

പന്തളം എന്‍.എസ്.എസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ  വിദാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ കീഴ്‌ക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു കോളേജ് അദ്ധ്യാപകരടക്കമുള്ള ആറു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.

ദേഷ്യപ്പെടുന്ന കേരളം

നിംഹാൻസ് നടത്തിയ പഠനത്തിൽ കൊച്ചിക്ക് ഇന്ത്യയിൽ ദേഷ്യത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനം. ചിന്തയിലും വികാരങ്ങളിലും അക്രമവാസന കടന്നുകൂടിയതാണ് മലയാളിയുടെ ദേഷ്യത്തിന്റെ അടിസ്ഥാന കാരണം. മറ്റൊരാളെ അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത അവസ്ഥ. ഈ അവസ്ഥയുടെ ഉറവിടം കേരളീയ ഭവനങ്ങൾ തന്നെയാണ്.

ടി.പി വധക്കേസ്: കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂറുമാറിയ ഇരുപത്തിയെട്ടാം സാക്ഷി പി.ജി അജിത്തിനെതിരെ കേസെടുക്കാനാകില്ലെന്ന് വിചാരണാകോടതി. 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പറവൂര്‍ പെണ്‍കുട്ടിയുടെ കത്ത്

കേസിന്‍റെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും സംരക്ഷണത്തിനായി താമസിപ്പിച്ച ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന്‌ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പറവൂര്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു. 

നിലമ്പൂര്‍ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

രാധയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പമുണ്ടായിരുന്നത് വിവാദമായിരുന്നതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.