Skip to main content

സുധീരന്റെ മുന്നിലെ ചരിത്രനിയോഗം

ഹൈക്കമാന്‍ഡിനോളം ശക്തമായ കെ.പി.സി.സി അധ്യക്ഷ പദവിയാണ്‌ സുധീരനില്‍ നിക്ഷിപ്തമായിരിക്കുന്നത്. ലഭ്യമായിരിക്കുന്ന ഈ ചരിത്ര നിയോഗത്തെ സുധീരന്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നുള്ളത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അറിയാന്‍ കഴിയും.

ആറന്മുള വിമാനത്താവളം: അഭിഭാഷക കമ്മിഷൻ റിപ്പോര്‍ട്ട്‌ സമർപ്പിച്ചു

വിമാനത്താവളത്തിനായി ക്ഷേത്ര കൊടിമരത്തിന്‍റെ ഉയരം കുറയ്ക്കാനാവില്ലെന്നും കൊടിമരത്തിന്‍റെ ഉയരം കുറച്ചാൽ അത് ദേവീചൈതന്യത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് കത്ത് നല്‍കി.

വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷന്‍

കേരള പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി പുതിയ അധ്യക്ഷനായി വി.എം സുധീരനെ പ്രഖ്യാപിച്ചു. വി.ഡി സതീശനെ ഉപാധ്യക്ഷനായും തീരുമാനിച്ചു.

ഇടത്-വലത് മുന്നണികള്‍ ഒത്തുചേര്‍ന്ന് കേരളത്തെ ഇരുട്ടിലാക്കി: മോഡി

ഇടത്-വലത് മുന്നണികള്‍ ഒത്തുചേര്‍ന്ന് കേരളത്തെ ഇരുട്ടിലാക്കിയെന്നും അറുപതു വര്‍ഷം കൊണ്ടുണ്ടാകാത്ത വികസനം വെറും അറുപതു മാസം കൊണ്ട് ഇവിടെ യാഥാര്‍ഥ്യമാക്കി തരാമെന്നും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. 

പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും

പുതിയ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡം ആവിഷ്കരിക്കണമെന്നും  ഇന്ധനവില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോള്‍ ട്രേഡേഴ്സ് സമരം പ്രഖ്യാപിച്ചത്.

വി.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുരളീധരന്‍

വി.എസ്‌ അച്യുതാനന്ദന്‍ കേരളരാഷ്‌ട്രീയത്തിലെ എടുക്കാചരക്കാകുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ വി.എസിനെ സി.പി.ഐ.എം പുറത്താക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

പാമോലിന്‍ കേസ്: ഹൈക്കോടതി വിധിക്കെതിരെ വി.എസ് സുപ്രീംകോടതിയിലേക്ക്

പാമോലിന്‍ അഴിമതി കേസ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അന്നത്തെ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വി.എസ് സുപ്രീംകോടതിയിലേക്ക്

ടി.പി വധകേസ് പ്രതികളെ ഒരേ ജയിലിൽ പാർപ്പിക്കാനാവില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ടി.പി ചന്ദ്ര​ശേഖരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഒന്‍പതു പ്രതികളെയും ഒരേ ജയിലിൽ പാർപ്പിക്കുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് റിപ്പോർട്ട് നൽകി

വി.എസിന്‍റെ കത്ത് അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫയാസിന് ടി.പിയുടെ കൊലയാളികളുമായി ബന്ധമുണ്ടെന്ന് പരാമര്‍ശമുള്ള സാഹചര്യത്തിലാണ് കത്ത് അന്വേഷണസംഘത്തിന് കൈമാറുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും സി.പി.ഐ.എമ്മിലേക്ക്

കണ്ണൂരില്‍ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ക്ക് പിന്നാലെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും സി.പി.ഐ.എമ്മിലേക്ക്.