Skip to main content
ന്യൂഡ‌ൽഹി

vs achuthanandanപാമോലിന്‍ അഴിമതി കേസ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സുപ്രീംകോടതിയെ സമീപിക്കും. അന്നത്തെ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെടും. 

 

കേസ് പിൻവലിക്കാനാവില്ലെന്ന തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് ജനുവരി 27-നാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വിജിലൻസ് കോടതി വിധിക്കെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി രണ്ടു മാസത്തെ സ്റ്റേ അനുവദിച്ചത്. 

 

കേസിൽ നേരത്തെ ഉമ്മൻചാണ്ടിയുടെ പങ്ക് അന്വേഷിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉമ്മൻചാണ്ടിക്ക് പങ്കില്ലെന്ന റിപ്പോർട്ടാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. 

 

1991-92 കാലഘട്ടത്തിൽ അന്തരിച്ച കോൺഗ്രസ് നേതാവ് കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പവർ ആൻഡ്‌ എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് പാമോയിൽ ഇറക്കുമതി ചെയ്തതിൽ 2.32 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.