Skip to main content
തിരുവനന്തപുരം

പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും.  പുതിയ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡം ആവിഷ്കരിക്കണമെന്നും  ഇന്ധനവില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോള്‍ ട്രേഡേഴ്സ് സമരം പ്രഖ്യാപിച്ചത്.

 

പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുക, സാമൂഹികവിരുദ്ധരില്‍നിന്ന് പമ്പുകളെയും ജീവനക്കാരെയും സംരക്ഷിക്കുക,പുതിയ ലൈസന്‍സുകള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക, മുടക്കുന്ന തുകയ്ക്ക് ആനുപാതികമായി കമ്മീഷന്‍ നല്‍കുക, ഇന്ധനവില നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക, എണ്ണക്കമ്പനികളുടെ കണക്ക് പരിശോധിക്കാന്‍ സി.എ.ജി.യെ ചുമതലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പമ്പുടമകള്‍ ഉന്നയിക്കുന്നത്.

.
ഈ മാസം 18-19 തീയതികളിൽ 48 മണിക്കൂർ ഇന്ധനം വാങ്ങാതെയും വിൽക്കാതെയും പെട്രോൾപമ്പുകൾ അടച്ചിട്ട് പ്രക്ഷോഭം നടത്തുമെന്നും പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്.