Skip to main content

കസ്തൂരിരംഗന്‍: കരടു വിജ്ഞാപനം ഇന്ന്‍ പുറത്തിറങ്ങുമെന്ന് ചെന്നിത്തല

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരടു വിജ്ഞാപനം നിയമ സെക്രട്ടറിക്ക് കൈമാറിയെന്നു ചെന്നിത്തല. കര്‍ഷകരുടെ ആശങ്ക പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉറപ്പ് നല്‍കിയെന്നും ചെന്നിത്തല.

സുരേഷ് ഗോപി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി

കേരളവും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സുരേഷ് ഗോപി ചൂണ്ടിക്കാട്ടിയതായി ട്വിറ്റരിലൂടെ മോഡി.

മദ്യനയത്തിന് സുപ്രീം കോടതിയുടെ ഭാഗിക അംഗീകാരം

ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകേണ്ടതില്ലെന്ന സർക്കാറിന്‍റെ നിലപാട് സുപ്രീം കോടതി ശരിവച്ചു.  ഫോർ സ്റ്റാർ മുതൽ മുകളിലേക്കുള്ള ബാറുകൾക്ക് ലൈസൻസ് നിഷേധിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

സരിതയും കസ്തൂരിയും തെരഞ്ഞെടുപ്പും

മസാല ആവോളം രുചിക്കുകയും അതു കഴിച്ചാൽ ഉണ്ടാകുന്ന ദോഷഫലം അറിയുകയും ചെയ്യാമായിരുന്നിട്ടും ശീലമായതിന്റെ പേരിൽ അതൊഴിവാക്കാൻ പറ്റായ്കയും മറ്റ് നല്ല ഭക്ഷണത്തിന്റെ ലഭ്യതയില്ലായ്മയും എന്നപോലെ ഒരവസ്ഥയാണ് കേരളത്തിലെ നിർണ്ണായക വോട്ടർമാർ നേരിടുന്നത്.

ഇ.എഫ്.എല്‍ നിയമ പ്രകാരം ഏറ്റെടുത്ത ഭൂമി തിരികെ നല്‍കും: ഉമ്മന്‍ ചാണ്ടി

2000-ത്തില്‍ കൊണ്ടു വന്ന ഇ.എഫ്.എല്‍ നിയമത്തില്‍ നിയമഭേദഗതി കൊണ്ടുവരുന്നതിന് കേന്ദ്രത്തിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏഴുകിലോ സ്വര്‍ണം പിടിച്ചെടുത്തു

മസ്ക്കറ്റില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ജെറ്റ് എയര്‍വേഴ്‌സ് വിമാനത്തില്‍ നിന്ന് ഏഴു കിലോയോളം വരുന്ന സ്വര്‍ണം പിടിച്ചെടുത്തു.

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌: പി.ജെ ജോസഫ് മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നവംബര്‍ 13-ലെ കരട്‌വിജ്‌ഞാപനം പിന്‍വലിച്ച്‌ പുതിയത്‌ ഇറക്കണമെന്നാണ്‌ കേരളാ കോണ്‍ഗ്രസിന്‍റെ ആവശ്യം.

ഷീല ദീക്ഷിത്തിനെ കേരള ഗവര്‍ണറായി നിയമിച്ചു

തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മന്ത്രിസഭയെ നയിച്ച ഷീല ദീക്ഷിത് കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് കേരള രാജ് ഭവനിലേക്കെത്തുന്നത്.

കാര്‍ഷിക വിദ്യാഭ്യാസ വായ്പകളിലെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കും: ഉമ്മന്‍ ചാണ്ടി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും കേരളത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രം ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. 

മെട്രോ റെയില്‍ പദ്ധതി വൈകുമെന്ന് ഇ ശ്രീധരന്‍

മെട്രോ റെയില്‍ പദ്ധതി സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍.