കൊച്ചി
ചലച്ചിത്ര താരം സുരേഷ് ഗോപി ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. കേരളവും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സുരേഷ് ഗോപി ചൂണ്ടിക്കാട്ടിയതായി ട്വിറ്റരിലൂടെ മോഡി പറഞ്ഞു. ഗുജറാത്തില്‍ വെച്ചായിരുന്നു ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച.
ജീവിതത്തിന്റെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം അറിയുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്ന് മോഡിയുടെ വെബ്സൈറ്റില്‍ പറയുന്നു. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച്, റെയില്‍വേയുടെ ആധുനികവത്കരണം എന്നീ പ്രശ്നങ്ങള്‍ സുരേഷ് ഗോപി മോഡിയുമായി ചര്‍ച്ച ചെയ്തെന്നും സൈറ്റ് പറയുന്നു.