Skip to main content

വിഴിഞ്ഞം തുറമുഖം: അഞ്ച് കമ്പനികള്‍ താല്പര്യപത്രം സമര്‍പ്പിച്ചു

രംഗത്തുവന്നതെല്ലാം തുറമുഖരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളായാതിനാല്‍ ഇവരുടെ യോഗ്യതകള്‍ പരിശോധിച്ച ശേഷം തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. വിദഗ്ധ സമിതിയാണ് യോഗ്യതകള്‍ പരിശോധിക്കുക.

ഇടുക്കി സീറ്റ്: കേരള കോണ്‍ഗ്രസ്-യു.ഡി.എഫ് ചര്‍ച്ചയില്‍ തീരുമാനമായില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് സംബന്ധിച്ച കേരള കോണ്‍ഗ്രസ്-യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. കോട്ടയം സീറ്റിന് പുറമെ ഇടുക്കി സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം

കസ്തൂരിരംഗന്‍ വിജ്ഞാപനം: തെരഞ്ഞെടുപ്പ് തടസ്സമല്ലെന്ന് കമ്മീഷന്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇറക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. എന്നാല്‍, അന്തിമ വിജ്ഞാപനം തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ ഇറക്കാവൂ എന്ന്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഇ.അഹമ്മദും ഇ.ടി മുഹമ്മദ്‌ ബഷീറും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍

ലോകസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇ. അഹമ്മദും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായി മത്സരിക്കുമെന്ന് പാര്‍ട്ടി.

ആര്‍.എസ്.പിയുമായി ഇനി ചര്‍ച്ച വേണ്ടെന്ന് എല്‍.ഡി.എഫ്

കൊല്ലം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എല്‍.ഡി.എഫ് വിട്ട ആര്‍.എസ്.പി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ യു.ഡി.എഫിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്.

ഇന്നസെന്റിനെ വിമര്‍ശിച്ച് മഞ്ഞളാംകുഴി അലി; തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇന്നസെന്റ്

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇന്നസെന്‍റ അറിയിച്ചു. പറയുന്നവര്‍ എന്തും പറയട്ടെ ഞാന്‍ മത്സരിക്കും

ഷീലാ ദീക്ഷിത് 11-ന് ഗവര്‍ണറായി സ്ഥാനമേല്‍ക്കും

സംസ്ഥാനത്ത് ആക്ടിംഗ് ഗവര്‍ണറായി എച്ച്.ആര്‍. ഭരദ്വാജ് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ മുമ്പാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു: അബ്ദുള്ളക്കുട്ടി

തനിക്കെതിരെ സരിത ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായി അറിയാമെന്നും സരിതയെന്നല്ല ആരു വിചാരിച്ചാലും തന്നെ അവസാനിപ്പിക്കാനാവില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് കേരളം പുറത്തുവരുന്നു

ഐക്യ ജനാധിപത്യ മുന്നണിയും ഐക്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എന്ന ധ്രുവീകരണത്തിലേക്ക് കേരള രാഷ്ട്രീയം മാറുകയാണ്‌. ആര്‍.എസ്.പി അംഗബലത്തില്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും ആ കക്ഷിയുടെ ഇടതു മുന്നണിയില്‍ നിന്നുളള പിന്‍വാങ്ങലോടെ കേരള രാഷ്ട്രീയം പുതിയ ചരിത്രത്തിലേക്ക് നീങ്ങുന്നു.