Skip to main content
തിരുവനന്തപുരം

ommen chandyലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് സംബന്ധിച്ച കേരള കോണ്‍ഗ്രസ്-യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. കോട്ടയം സീറ്റിന് പുറമെ ഇടുക്കി സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. ചര്‍ച്ചകള്‍ തുടരുമെന്ന് ഇരുവിഭാഗവും അറിയിച്ചു. ഇടുക്കി സീറ്റെന്ന ആവശ്യം കേരള കോണ്‍ഗ്രസ് വീണ്ടും ഉന്നയിച്ചെങ്കിലും സിറ്റിംഗ് സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.

 


എസ്‌.ജെ.ഡിക്കും ആര്‍എസ്.പിക്കും സീറ്റ് നല്‍കുന്ന സാഹചര്യത്തില്‍ 9 എം.എല്‍.എമാരുള്ള കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്ന അവകാശവാദമാണ് മാണി ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഇടുക്കി വിട്ടുനല്‍കുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെന്ന് വി.എം സുധീരനും മുഖ്യമന്ത്രിയും നേതാക്കളെ അറിയിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനം എടുക്കാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം.