Skip to main content
ചാലക്കുടി

Innocentരാഷ്ട്രീയത്തിലേക്കുള്ള നടന്‍ ഇന്നസെന്റിന്റെ മാറ്റത്തെ വിമര്‍ശിച്ച് മന്ത്രി മഞ്ഞളാംകുഴി അലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചാലക്കുടിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ഇന്നസെന്റിന്റെ തീരുമാനത്തിനെതിരെയാണ് സിനിമാ നിര്‍മ്മാതാവ് കൂടിയായ മഞ്ഞളാംകുഴി അലിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ജനം കൈവിട്ട പാര്‍ട്ടിയെ അവരിലേക്ക് അടുപ്പിക്കാനുള്ള പരീക്ഷണ ഉപകരണം മാത്രമാണ് ഇന്നസെന്റെന്ന് പോസ്റ്റില്‍ പറയുന്നു.

 


ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇന്നസെന്‍റ അറിയിച്ചു. പറയുന്നവര്‍ എന്തും പറയട്ടെ ഞാന്‍ മത്സരിക്കും. സിനിമാ ജീവിതത്തിന് മുമ്പേ ഞാന്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയതാണ്. ആര്‍.എസ്.പി പ്രവര്‍ത്തനം ഉണ്ടായിരുന്നെങ്കിലും നഗരസഭയിലേക്ക് സ്വതന്ത്രനായാണ് മത്സരിച്ചത്. ഇപ്പോഴുള്ള പോരാട്ടവും അങ്ങനെ തന്നെയാണെന്നും ഇന്നസെന്റ് പറഞ്ഞു.