Skip to main content

തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയിലുള്ളവര്‍ക്ക്‌ വോട്ടു ചെയ്യാന്‍ പ്രത്യേക സംവിധാനം

പതിനായിരത്തിലധികം ജീവനക്കാരാണ് ജില്ലയിലെ 1883 പോളിങ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്ക് വിന്യസിക്കപ്പെടുന്നത്. ആദ്യഘട്ട പരിശീലനം 20 മുതല്‍ 26 വരെയാണ്‌.

പ്രൊഫ. ടി.ജെ ജോസഫിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

വിവാദ ചോദ്യപേപ്പർ വിവാദത്തെ തുടർന്ന് മതതീവ്രവാദികൾ കൈവെട്ടിയ തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാള അദ്ധ്യാപകൻ ടി.ജെ.ജോസഫിന്റെ ഭാര്യ സലോമിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വാഹനങ്ങളുടെ വേഗപരിധി വര്‍ദ്ധിപ്പിച്ചു

പാതകളുടെ നിലവാരം ഉയര്‍ന്നതും നാലുവരിപ്പാത യാഥാര്‍ഥ്യമാകുന്നത് കണക്കിലെടുത്തുമാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ പുതിയ നടപടി. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ വേഗപരിധികള്‍ നടപ്പിലാകും.

വയനാട്ടില്‍ കാടിന് തീയിടുന്നതിനിടെ ഒരാള്‍ പിടിയില്‍

കാട്ടുതീയെ കുറിച്ച് അന്വേഷിക്കുന്ന ഉന്നതതല സംഘം പരിശോധന നടത്തുന്നതിനിടയില്‍ വയനാട്ടില്‍ വീണ്ടും കാട്ടുതീ പടര്‍ന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി. തിരുനെല്ലി വനത്തിലെ ചക്കിനിയിലാണ് കാട്ടുതീ പടര്‍ന്നത്.

അഭയക്കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കേസില്‍ തെളിവ് നശിപ്പിച്ചെന്ന ആരോപണവും ആരോപണ വിധേയരായ അന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാനാണ് സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

തരൂരിനെതിരായ വിവാദ പരാമര്‍ശം: എം.വിജയകുമാറിന് നോട്ടീസ്

തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരായി വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് നേതാക്കളായ എം. വിജയകുമാറിനെതിരെയും വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയ്‌ക്കെതിരെയും നോട്ടീസയച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ റിപ്പോർട്ടിന്മേൽ കേരളം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് വിജ്ഞാപനമിറക്കിയത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാകും അന്തിമ വിജ്ഞാപനം ഇറക്കുക.

അപവാദ പ്രചരണമെന്ന് കൊടിക്കുന്നില്‍ സുരേഷ്: കേസ് എടുക്കാന്‍ ഉത്തരവ്

സോഷ്യല്‍ മീഡിയകള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. പരാതിക്കാര്‍ക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവ് കളക്ടര്‍ ഉത്തരവിട്ടു.

ക്വാറികള്‍ക്ക്‌ പാരിസ്‌ഥിതികാനുമതി വേണ്ടെന്ന ഉത്തരവില്‍ ഉറച്ച് കേരളം

സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്കുള്ള ക്ഷാമത്തെ തുടര്‍ന്നാണ് ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള തീരുമാനമെന്ന് സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ സത്യവാങ്‌മൂലം അറിയിക്കും.

ടി.പി.വധം: കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്‌ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് വി.എസ്

കെ.സി.രാമചന്ദ്രനെ പുറത്താക്കിയതിലൂടെ പാര്‍ട്ടിക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതായി വി.എസ്. ആര്‍.എസ്.പി മുന്നണി വിട്ടത് എല്‍.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരെ നിര്‍ത്തിയതില്‍ തെറ്റില്ലെന്നും വി.എസ്.