Skip to main content

ടി.പി കേസ്: അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന്‍ സി.ബി.ഐ

ടി.പി ചന്ദ്രശേഖരനെ വധിച്ച കേസ് കേരളത്തിലെ പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തുകയും വിചാരണയും ശിക്ഷയും വിധിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു കേസിൽ ദേശീയ ഏജൻസി അന്വേഷിക്കേണ്ട സാഹചര്യങ്ങൾ ഒന്നും തന്നെ ഇപ്പോഴില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി.

മാര്‍ കൂറിലോസ് അപ്രേം കരീം പുതിയ പാത്രിയാര്‍ക്കീസ് ബാവ

ആകമാന സുറിയാനി സഭയുടെ പുതിയ തലവനായി മാര്‍ കൂറിലോസ് അപ്രേം കരീമിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ 18 വര്‍ഷമായി സഭയുടെ കിഴക്കന്‍ യു.എസ് ഭദ്രാസനാധിപനാണ് മാര്‍ കൂറിലോസ് അപ്രേം കരീം.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കുന്നതിന് സര്‍ക്കാര്‍ ഹര്‍ജി നല്‍കി

സലിം രാജിന്റെ ഭൂമിയിടപാടുകള്‍ സി.ബി.ഐ അന്വേഷണത്തിന് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം നീക്കുന്നതിന് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു.

ഭൂമിയിടപാട്‌ കേസ്: ഉമ്മന്‍ചാണ്ടിക്ക്‌ പിന്തുണയുമായി സുധീരന്‍

മുഖ്യമന്ത്രി പറഞ്ഞതാണ് യു.ഡി.എഫിന്റെ നിലപാടെന്നും ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കണോയെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഒറ്റപ്പാലത്ത് സി.പി.ഐ.എം വിമതര്‍ വീരേന്ദ്ര കുമാറിന് വേണ്ടി പ്രചരണത്തിനിറങ്ങും

ഒറ്റപ്പാലത്ത് സി.പി.ഐ.എം വിമതര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി വീരേന്ദ്ര കുമാറിന് വേണ്ടി പരസ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി പ്രവര്‍ത്തിക്കും.

എ.കെ ആന്റണി പാക്കിസ്ഥാന്‍ ഏജന്റല്ല: വെങ്കയ്യ നായിഡു

എ.കെ ആന്റണിയും അരവിന്ദ് കേജ്രിവാളും പാക്കിസ്ഥാന്‍ ഏജന്റ്മാരും ഇന്ത്യയുടെ ശത്രുക്കളുമാണ് എന്നുള്ള നരേന്ദ്ര മോഡിയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നായിഡു

ട്രാഫിക് വാര്‍ഡന്‍ പത്മിനി ആത്മഹത്യക്ക് ശ്രമിച്ചു

വിവാഹ വാഗ്ദാനം നല്‍കി ഒരു ഓഫീസര്‍ പീഡിപ്പിച്ചുവെന്ന പത്മിനി പരാതിപ്പെട്ടു. തുടര്‍ന്ന് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

സലിംരാജും സ്ഥിതിവിവരവും

തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹൈക്കോടതി പരാമര്‍ശം ജനകീയ കോടതിക്ക് വിടുന്നുവെന്ന് മുഖ്യമന്ത്രി. പതിനഞ്ചാം ലോകസഭയിലേക്ക് ജനകീയ കോടതി വിധി പ്രഖ്യാപിച്ച് അയച്ചവരില്‍ ക്രിമിനൽ കേസ്സിൽ പെട്ടവർ 29.83 ശതമാനം.

ലൈസന്‍സ് പുതുക്കാത്ത ബാറുകള്‍ക്കും പ്രവര്‍ത്തിക്കാം: തിര.കമ്മീഷന്‍

ബിവറേജസ് ഔട്ട്ലറ്റുകള്‍ക്ക് നല്‍കിയ അനുമതി ബാറുകള്‍ക്കും ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രവീൺ കുമാർ നികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു.