Skip to main content

ജോസ് കെ. മാണിയുടെ പത്രികയില്‍ അപാകതയില്ലെന്ന് കമ്മീഷന്‍

ജോസ് കെ. മാണിയുടെ നാമനിര്‍ദേശപത്രികയില്‍ അപാകതയില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോ അറിയിച്ചതിനെ തുടര്‍ന്ന് പത്രിക സ്വീകരിക്കാന്‍ തീരുമാനമായി. 

ഓടുന്ന ബോബി ആദ്മി

ഒരു കോർപ്പറേറ്റ് തലവൻ തന്റെ ബ്രാൻഡ് കെട്ടിപ്പെടുക്കലിന്റെ ഭാഗമായിട്ട് ജനനന്മയെ മുന്നിൽ നിർത്തുന്നതിന്റെ അത്രപോലും രാഷ്ട്രീയ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും കാണാൻ കഴിയുന്നുണ്ടോ എന്നുള്ളതാണ് ബോബിയുടെ ഈ ഓട്ടം മലയാളിയെക്കൊണ്ട് ചിന്തിപ്പിക്കുന്ന രാഷ്ട്രീയം.

പെരിയാര്‍ തീരത്തെ മഴവില്‍ റസ്റ്റോറന്റ് പൊളിക്കുന്നു

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് പെരിയാര്‍ തീരത്ത് നിര്‍മ്മിച്ച മഴവില്‍ റസ്റ്റോറന്റ് സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നു പൊതുമരാമത്ത് വകുപ്പ് പൊളിക്കുന്നു.

വി.എസിനെതിരായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

എഫ്‌.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമി ലഭിച്ച വിമുക്ത ഭടന്‍ ടി.കെ സോമനും വി.എസിന്റെ മുന്‍ പി.എ എ. സുരേഷും നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

ജോസ് കെ. മാണിക്കെതിരായ പരാതി ഗൗരവമുള്ളതെന്ന് കലക്ടര്‍

എല്‍.ഡി.എഫ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് ജോസ് കെ. മാണിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്.

സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല: സുപ്രീം കോടതി

ആധാര്‍ ഉടമകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന സംഘം രാജ്യത്ത് സജീവമാകുന്നതായി കോബ്രപോസ്റ്റ് എന്ന വെബ് സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തു.

പിഴവ്‌ തിരുത്തി ഡീന്‍ കുര്യാക്കോസിന്റെ പത്രിക സ്വീകരിച്ചു.

ഇടുക്കി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദേശ പത്രികയില്‍ പിഴവ് തിരുത്തിയതിനെ തുടര്‍ന്ന് പത്രിക സ്വീകരിച്ചു.

സുനന്ദ പുഷ്കറിന്റെ മരണം അധിക മരുന്നുപയോഗം മൂലമാകാമെന്ന് റിപ്പോര്‍ട്ട്

ഫോറന്‍സിക് റിപ്പോര്‍ട്ട് വിഷം ഉള്ളില്‍ ചെന്നിട്ടല്ല മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കുന്നതായി ഡെല്‍ഹി പോലീസ്. റിപ്പോര്‍ട്ടിലെ നിഗമങ്ങള്‍ കേസെടുക്കാന്‍ പര്യാപ്തമല്ലെന്നും പോലീസ്.

പ്രൊഫ. ടി.ജെ ജോസഫിനെ സര്‍വീസില്‍ തിരിച്ചെടുക്കും

മതനിന്ദാ ആരോപണത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി.ജെ ജോസഫിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതായി കോതമംഗലം രൂപത.

സി.എം.പി പിളര്‍ന്നു: അരവിന്ദാക്ഷന്‍ വിഭാഗം യു.ഡി.എഫ് വിട്ടു

പിളര്‍പ്പിനെ തുടര്‍ന്ന്‌ കണ്ണൂരിലെ സി.എം.പി ഓഫീസ്‌ അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തു. തൊട്ടുപിന്നാലെ തിരുവനന്തപുരത്തെ സംസ്‌ഥാന കമ്മിറ്റി ഓഫീസ്‌ സി.പി ജോണ്‍ വിഭാഗം നിയന്ത്രണത്തിലാക്കി.