Skip to main content

സാമ്പത്തിക പ്രതിസന്ധി: ആയിരം കോടിയുടെ കടപത്രമിറക്കാന്‍ അനുമതി

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആയിരം കോടി രൂപയുടെ കടപത്രമിറക്കാന്‍ കേരളത്തിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി. 2000 കോടി രൂപയുടെ കടപത്രമിറക്കാനാണ് കേരളം അനുമതി തേടിയിരുന്നത്.

സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില വീണ്ടും നൂറുരൂപ കുറച്ചു

സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില എണ്ണക്കമ്പനികള്‍ വീണ്ടും കുറച്ചു. സബ്‌സിഡിയോടെ ലഭിക്കുന്ന 12 സിലിണ്ടറിന് ശേഷം വാങ്ങുന്ന സിലിണ്ടറിന് നൂറുരൂപ കുറച്ചതായി എണ്ണക്കമ്പനികള്‍ അറിയിച്ചു.

ജോയ്സ് ജോര്‍ജിനെതിരെയുള്ള വിവാദം: അന്വേഷണത്തിനു നിര്‍ദ്ദേശം

ജോയ്സിന്‍റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി വനഭൂമിയില്‍പ്പെട്ടതാണോ എന്ന് അന്വേഷിക്കാനാണ് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. മുഖ്യ വനപാലകന്‍ വി. ഗോപിനാഥിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ട്രഷറികള്‍ക്ക് ഏപ്രില്‍ 10 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വോട്ടെടുപ്പ് കഴിയുന്നതു വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. നിലവിലുള്ള സാമ്പത്തിക അവസ്ഥയെകുറിച്ച് ധനമന്ത്രി സത്യം പറയണമെന്ന് തോമസ്‌ ഐസക് എം.എല്‍.എ ആവശ്യപ്പെട്ടു.

കേരളത്തിന് മികച്ച ഹരിത ലക്ഷ്യസ്ഥാനത്തിനുള്ള ടൂറിസം പുരസ്കാരം

ട്രാവല്‍ ലെഷര്‍ സൗത്ത് ഏഷ്യ മാഗസിന്‍ ഏര്‍പ്പെടുത്തിയ ഇന്‍ഡ്യാസ് ബെസ്റ്റ് അവാര്‍ഡ് 2013-ല്‍ മികച്ച ഹരിത ലക്ഷ്യസ്ഥാനത്തിനുള്ള പുരസ്കാരം കേരളത്തിന്.

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ്‌ ഉടന്‍ പുതുക്കി നല്‍കില്ല

നിലവാരമില്ലാത്തതെന്ന്‌ കണ്ടെത്തിയ 418 ബാറുകളുടെ ലൈസന്‍സ്‌ ഉടന്‍ പുതുക്കേണ്ടെന്ന്‌ ഇന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. 14 ബാറുകളുടെ ലൈസന്‍സ്‌ റദ്ദാക്കുകയും ചെയ്തു.

സ്വാമി സന്ദീപാനന്ദ ഗിരിക്ക് നേരെ ആക്രമണം

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രഭാഷണത്തിനിടെ സ്വാമി സന്ദീപാനന്ദ ഗിരിക്ക് അമൃതാനന്ദമയി ഭക്തരുടെ ആക്രമണം. പ്രഭാഷണത്തിനിടെ സ്‌റ്റേജിലെത്തിയാണ് ഇവര്‍ സ്വാമിയെ ആക്രമിച്ചത്.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് ഭാഗിക സ്റ്റേ

മുഖ്യമന്ത്രിയ്ക്കും ഓഫീസിനും എതിരെ പരാമര്‍ശമുള്ള സിംഗിള്‍ ബഞ്ച് വിധിയിലെ എഴുപതാം ഖണ്ഡികയിലെ രണ്ട് പരാമര്‍ശങ്ങളാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്.

ഐസ്‌ക്രീം കേസ്: അന്വേഷണത്തില്‍ ജേക്കബ് പുന്നൂസ് ഇടപെട്ടുവെന്ന് വി.എസ്

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു.