സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആയിരം കോടി രൂപയുടെ കടപത്രമിറക്കാന്‍ കേരളത്തിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി. 2000 കോടി രൂപയുടെ കടപത്രമിറക്കാനാണ് കേരളം അനുമതി തേടിയിരുന്നത്. വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 10 വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ധനവകുപ്പ് പുറത്തിറക്കിയത്. സഹകരണ ബാങ്കുകളിലെ നിക്ഷേപം ട്രഷറിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് കടപ്പത്രമിറക്കാന്‍ അനുമതി നേടിയത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വോട്ടെടുപ്പ് കഴിയുന്നതു വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. ജീവനക്കാരുടെ ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 10 വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ധനവകുപ്പ് പുറത്തിറക്കിയത്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ആനൂകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കില്ലെന്നും ധനമന്ത്രി കെ.എം മാണി ആണയിടുമ്പോഴും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന നടപടികളാണ് ധനവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. അതേസമയം നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെകുറിച്ച് ധനമന്ത്രി സത്യം പറയണമെന്ന് തോമസ് ഐസക് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ സമരം ആരംഭിക്കുമെന്ന് ഇടതുസംഘടനകള്‍ അറിയിച്ചിട്ടുണ്ട്.