Skip to main content
തൃശൂര്‍

unnikrishnan puthoorമലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

 

കല്ലാത്ത് ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായരുടേയും അമ്മ പുതൂര്‍ ജാനകി അമ്മയുടേയും മകനായി 1933-ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരിലാണ് അദ്ദേഹത്തിന്റെ ജനനം. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. രാഷ്ട്രീയപ്രവര്‍ത്തകനും തൊഴിലാളി നേതാവുമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. അറുനൂറോളം കഥകള്‍ രചിച്ചിട്ടുണ്ട്. കരയുന്ന കാല്പാടുകൾ ആണ് ആദ്യ കഥാസമാഹാരം.

 

നാഴികമണി, മനസേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്‌നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ് തുടങ്ങിയവ പ്രധാനകൃതികളാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(ബലിക്കല്ല്), ജി. സ്മാരക അവാർഡ് (നാഴികമണി), പത്മപ്രഭാ പുരസ്‌കാരം(എന്റെ നൂറ്റൊന്ന് കഥകള്‍) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മാരിയിൽ വെളളിത്തേരി തങ്കമണിയാണ് ഭാര്യ. ഷാജു, ബിജു എന്നിവ‌ർ മക്കളാണ്.