കൊച്ചിയിലെ ട്രാഫിക് വാര്ഡന് പത്മിനിയെ അമിതമായി ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ വാഗ്ദാനം നല്കി ഒരു ഓഫീസര്‍ പീഡിപ്പിച്ചുവെന്ന പത്മിനി പരാതിപ്പെട്ടു. തുടര്‍ന്ന് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പരാതിയില്‍ പനങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ട പത്മിനിയുടെ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകാതിരുന്നതു വിവാദമായിരുന്നു. റിക്രൂട്ടിംഗ് ഏജന്‍സി പത്മിനിയുടെ പേര് ഒഴിവാക്കിയെന്നാരോപിച്ച് പത്മിനിയെ അതിനിടയില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ട സംഭവവുമുണ്ടായി. ഇതിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ നിരാഹാരമിരുന്ന പത്മിനിയെ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ജോലിയില്‍ തിരിച്ചെടുക്കുകയായിരുന്നു.