കൊച്ചി
മെട്രോ റെയില്‍ പദ്ധതി സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. സര്‍ക്കാരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതാണ് പ്രധാന പ്രശ്‌നം. ആലുവ മുതല്‍ എം.ജി റോഡ് വരെയുള്ള ഭാഗം മാത്രമേ നിശ്ചയിച്ച സമയത്തിനകം പൂര്‍ത്തികരിക്കാനാകൂവെന്ന് ശ്രീധരന്‍ പറഞ്ഞു.
കോച്ചുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതും തൊഴില്‍ തര്‍ക്കങ്ങളും നിര്‍മ്മാണം വൈകുന്നതിന് ഇടയാക്കുന്നു. റീടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും സാങ്കേതിക തടസങ്ങള്‍ ഏറെയുണ്ടെന്നും ശ്രീധരന്‍ അറിയിച്ചു. കേരളത്തിലെ സാഹചര്യങ്ങളില്‍ അതിവേഗ റെയില്‍പാത ഇല്ലാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.