Skip to main content
തിരുവനന്തപുരം

P J joseph and p c georgeകസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടുവിജ്‌ഞാപനം ഇറക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം ജലവിഭവമന്ത്രി പി.ജെ ജോസഫ് ബഹിഷ്‌കരിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം സ്വീകരിക്കുന്ന കടുത്ത നിലപാടിന്‍റെ ഭാഗമാണ് ഇതെന്നാണ് സൂചന.

 

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നവംബര്‍ 13-ലെ കരടുവിജ്‌ഞാപനം പിന്‍വലിച്ച്‌ പുതിയത്‌ ഇറക്കണമെന്നാണ്‌ കേരളാ കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇന്ന്‌ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്ന സാഹചര്യത്തില്‍ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയം ഇന്നലെ ഓഫീസ്‌ മെമ്മോറാണ്ടമാണ്‌ പുറത്തിറക്കിയത്‌. കരട്‌ വിജ്‌ഞാപനത്തിനുള്ള നടപടികള്‍ നടക്കുകയാണെന്നും ഓഫീസ്‌ മെമ്മോറാണ്ടത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

കേരളാ കോണ്‍ഗ്രസിലെ മറ്റൊരു നേതാവും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമായ പി.സി ജോര്‍ജ്‌ രാജിവെക്കുമെന്ന നിലപാടിലാണ്‌. ജോസഫിനെ അനുകൂലിക്കുന്ന നേതാക്കളായ ടി.യു കുരുവിള, മോന്‍സ് ജോസഫ്, ആന്റണി രാജു എന്നിവരുമായി മന്ത്രി പി.ജെ ജോസഫ് കൂടിക്കാഴ്ച നടത്തി. കസ്തൂരിരംഗന്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്നാണ് നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുമായി മന്ത്രി പി.ജെ ജോസഫ് ഇന്ന് കൂടിക്കാഴ്ച നടത്തും.