Skip to main content
തിരുവനന്തപുരം

BJP-Logoകേരളത്തിലെ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഒ. രാജഗോപാലും പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനവും കാസര്‍ഗോഡ്‌ കെ. സുരേന്ദ്രനും മത്സരിക്കും. സി.കെ പത്മനാഭന്‍ കോഴിക്കോടും ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങല്‍ നിന്നും മത്സരത്തിനിറങ്ങും.

 

പാലക്കാട് മണ്ഡലത്തില്‍ ഉദയഭാസ്കറും തൃശൂരില്‍ പി.കെ കൃഷ്ണദാസും വടകരയില്‍ എം.ടി രമേശും ആയിരിക്കും മത്സരത്തിനിറങ്ങുക. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെതാണ് ഈ തീരുമാനം. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം അനുസരിച്ചായിരിക്കും ബാക്കിയുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക.