കണ്ണൂര്‍
നമോ വിചാര്‍ മഞ്ച് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന ഒ.കെ വാസുവും എ. അശോകനും പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക്. ബി.ജെ.പി മുന്‍ ദേശീയ സമിതി അംഗം ഒ.കെ വാസുവിനെ കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായും എ. അശോകനെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാവുമായാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
കണ്ണൂര്‍ ജില്ലാ ബി.ജെ.പിയില്‍ ഉടലെടുത്ത വിഭാഗീയതയുടെ ഫലമായിട്ടായിരുന്നു ഒ.കെ വാസുവിന്‍റെ നേതൃത്വത്തില്‍ നരേന്ദ്ര മോഡിയുടെ പേരില്‍ നമോ വിചാര്‍ മഞ്ചിന് രൂപം നല്‍കിയത്. പിന്നീട് അദ്ദേഹം സംഘടന പിരിച്ചുവിട്ട് സി.പി.ഐ.എമ്മില്‍ ചേരുകയായിരുന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന് മാസങ്ങള്‍ക്കകമാണ് ഇരുവരും പാര്‍ട്ടിയുടെ കീഴിലുള്ള കര്‍ഷക സംഘത്തിന്‍റെ തലപ്പത്തെത്തുന്നത്.