Skip to main content
തിരുവനന്തപുരം

mgnrega2012-13 വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുളള മഹാത്മാ പുരസ്‌കാരത്തിന് തിരുവനന്തപുരം ജില്ലയിലെ വെളളറട ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്ത് രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ പഞ്ചായത്തുകള്‍: തിരുവനന്തപുരം- കാട്ടാക്കട, കാരോട്, കൊല്ലം- തെന്മല, ഏരൂര്‍, പത്തനംതിട്ട - പളളിക്കല്‍, ഏനാദിമംഗലം, ആലപ്പുഴ- ആറാട്ടുപുഴ, ഇടുക്കി - വാത്തിക്കുടി, കൊന്നത്തടി, എറണാകുളം - കൂവപ്പടി, അയ്യപ്പുഴ, തൃശ്ശൂര്‍ - എറിയാട്, തെക്കുംകര, പാലക്കാട്- അഗളി, പട്ടഞ്ചേരി, മലപ്പുറം - വഴിക്കടവ്, പളളിക്കല്‍, കോഴിക്കോട്- പനങ്ങാട്, കോട്ടൂര്‍, വയനാട് - പൂതാടി, മാനന്തവാടി, കണ്ണൂര്‍ - ഉളിക്കല്‍, ആറളം, കാസര്‍ഗോഡ് - മടിക്കൈ, ചെമ്മനാട്.