സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം പ്രത്യേക നിയമസഭായോഗം വിളിച്ചു ചേര്‍ത്തിരുന്നു. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമെന്ന നിലയില്‍, അതിന്റെ പ്രാധാന്യമുള്‍ക്കൊണ്ടുകൊണ്ടുള്ള ചര്‍ച്ചയാണ് സ്വാഭാവികമായും....
മഹാപ്രളയ സമയത്ത് വിഷജന്തുക്കള്‍ക്ക് മാളം നഷ്ടപ്പെടും. അവയൊക്കെ ഒഴുകി നടക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികള്‍ പറഞ്ഞിരുന്നു. വെള്ളമിറങ്ങുമ്പോള്‍ വന്‍തോതില്‍ വിഷപാമ്പുകളുടെയും മറ്റും സാന്നിധ്യമുണ്ടാകുമെന്ന് മുന്നറിയിപ്പും വന്നു. മറുവിഷം ലഭ്യമാകുന്ന ആരോഗ്യകേന്ദ്രങ്ങളുടെ വിവരവും സര്‍ക്കാര്‍.......
പോലീസുമായി കല്ലേറിലും അക്രമത്തിലും ഏര്‍പ്പെടുന്ന വിശ്വാസികളെയും അതില്‍ ഉള്‍പ്പെടുന്ന പുരോഹിതരെയുമാണ് ഇന്ന് കാണുന്നത്. ഒരു കരണത്തടിച്ചാല്‍ മറു കരണം കാണിച്ചു കൊടുക്കണം എന്നാണ് കുരിശിലൂടെ യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്തത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ മഹാത്മാവിന് ധൈര്യം നല്‍കിയത് ഈ യേശു മാര്‍ഗമായിരുന്നു.
മന്ത്രിയുടെ മൊത്തത്തിലുള്ള കാഴ്ചപ്പാടും ആറൻമുള വിമാനത്താവളത്തെക്കുറിച്ചുള്ള പരിസ്ഥിതി പഠനത്തിന് കെ.ജി.എസ് ഗ്രൂപ്പിന് അനുമതി നൽകിയതുമാണ് പശ്ചിമഘട്ടത്തിന്റെ സംരക്ഷണ കാര്യത്തിൽ അപകടസൂചനകൾ ഉണ്ടാവില്ലേ എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് എത്രയും പെട്ടെന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനും കേരളം ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമെടുക്കാനും കേന്ദ്രത്തോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
