Skip to main content
Ad Image

ഹമ്പിയിലേക്ക് ഒരു യാത്ര

Glint Staff
Humpi
Glint Staff

വളരെ അപ്രതീക്ഷിതമായാണ് ഞങ്ങള്‍ക്ക് ഹംപി നഗരത്തെ സന്ദര്‍ശിക്കുവാന്‍ അവസരം കിട്ടിയത്. മകന് മുംബയില്‍ ജോലികിട്ടിയപ്പോള്‍ നമ്മള്‍ക്ക് മൂന്നുപേര്‍ക്കും കൂടെ കാറില്‍ പോകാം എന്ന് കേട്ടപ്പോഴേ അച്ഛനും ഹരമായി. അങ്ങിനെ മുംബയിലേക്ക് അച്ഛനും മകനും കൂടെ മാറിമാറി ഓടിച്ചു. ബോംബയില്‍നിന്നും  തിരിച്ചുവരുമ്പോള്‍ ഗോവ വഴിയുള്ള യാത്ര, കേരളത്തില്‍ എത്തിയാല്‍ റോഡ്‌ മോശം ആണെന്ന് പറഞ്ഞ്‌ മക്കള്‍ മൈസൂര്‍ വഴി ഗൂഗിള്‍ മാപ് സെറ്റ് ചെയ്ത് തന്ന് ടൂര്‍ പ്ലാനും തയ്യാറാക്കി തന്ന് വിട്ടു.

പ്ലാന്‍ പ്രകാരം രണ്ടാം ദിവസം കര്‍ണാടകത്തിലെ ഹോസപെടില്‍ തങ്ങി കുറച്ചു വിശ്രമിക്കാം എന്നായിരുന്നു. റോഡ്‌ വളരെ നല്ലതയതുകൊണ്ട് അന്ന് ഉച്ചയോടെ ഞങ്ങള്‍ ഹോസപെടില്‍ എത്തി. ഹോട്ടല്‍ പ്രിയദര്‍ശനീയില്‍ റൂം എടുത്തു. തലേന്നത്തെ 3-സ്റ്റാര്‍ ഹോട്ടലിലെ ദുസ്സഹമായ ഓര്‍മയില്‍ വന്ന ഞങ്ങള്‍ക്ക് ഈ താമസം വലിയ അനുഗ്രമായിരുന്നു. സുഖമായി ഒന്ന് ഉറങ്ങി ഉണര്‍ന്നപ്പോള്‍ സമയം 2.45. ഇനിയൊന്ന് ഇവിടെയൊക്കെ കറങ്ങാം എന്നുകരുതി നോക്കുമ്പോള്‍ കാണാം ഹംപി 11 കിലോമീറ്റര്‍അകലെ.

ഓ. മനസ്സില്‍ ലഡ്ഡു പൊട്ടി. അവിടുത്തെ വാച്ച്മാന്‍ പറഞ്ഞതനുസരിച്ച് വിരൂപാക്ഷ ടെമ്പിള്‍ തന്നെ പോകാം എന്നുകരുതി ഗൂഗിള്‍ മാപ് സെറ്റ് ചെയ്ത് അമ്പലത്തിലെത്തി. അവിടെ എത്തിയപ്പോള്‍ ടുറിസ്റ്റു ഗയിഡിനെ കിട്ടി.   

കർണ്ണാടകയിലെ ഒരു ഗ്രാമവും ക്ഷേത്ര നഗരവുമായ ഹംപി ചരിത്രപരമായി സമ്പന്നമായ സ്ഥലങ്ങളിൽ ഒന്നാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഹംപിയിലെ സ്മാരകങ്ങളുടെ കൂട്ടമായി പട്ടികപ്പെടുത്തിയ ഈ നഗരം ഒരു ഘട്ടത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായിരുന്നു. വിജയനഗര നഗരത്തിനുള്ളില് സ്ഥിതി ചെയ്യുന്ന ഹംപി ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.

200 വര്ഷത്തിലേറെയായി നാല് രാജവംശങ്ങളാണ് വിജയനഗരം ഭരിച്ചത്. ഒരു ഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു ഹംപി. കലയിലും വാസ്തുവിദ്യയിലും സമ്പന്നമായിരുന്നു ഹംപി.. 1509 നും 1529 നും ഇടയിൽ ഈ നഗരം ഭരിച്ചിരുന്ന  രാജാ കൃഷ്ണദേവരായയുടെ ഭരണകാലത്താണ് ഹംപി അതിന്റെ ഉന്നതിയിലെത്തിയത്. പുരോഗമനപരമായ വ്യാപാര സമ്പ്രദായങ്ങൾക്കും നിരവധി അന്താരാഷ്ട്ര വ്യാപാര കരാറുകൾക്കും കീഴിൽ അന്താരാഷ്ട്ര വ്യാപാരം അഭിവൃദ്ധി പ്രാപിക്കുകയും വലിയ ഉയരങ്ങളിലെത്തുകയും ചെയ്ത അതേ കാലഘട്ടമായിരുന്നു ഇത്. 

badava lingaആദ്യം ഞങ്ങള്‍ പോയത് ബടവലിംഗ ടെമ്പിളില്‍ ആണ്. തെലുങ്കില്‍ ബടവ എന്നാല്‍ പാവപ്പെട്ട എന്നാണര്‍ത്ഥം. ഒരു പാവപ്പെട്ട സ്ത്രീ ഉണ്ടാക്കിയതുകൊണ്ടാണ് ഇതിനു ഈ പേര്‍ വന്നതെന്ന് പറയുന്നു. 3 മീറ്റര്‍ ഉയരവും 2 മീറ്റര്‍ വ്യാസവും ഈ ലിംഗത്തിനുണ്ട്. 

ഇതിനടുത്തായി ലക്ഷ്മി നരസിംഹ ടെമ്പിള്‍ ഉണ്ട്. ഹംപിയിലെ ഏറ്റവും വലിയ ഒറ്റക്കല്ല് പ്രതിമയാണ് ഈ ശില്പത്തിന്റെ പ്രത്യേകത. ഹേമകുട കുന്നിൽ നിൽക്കുന്ന ഹേമകുട കൂട്ടം ക്ഷേത്രങ്ങളുടെ തെക്ക് ഭാഗത്താണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്.Lakshmi Narasimha Temple,Humpi

പിന്നീട് ഞങ്ങള്‍ പോയത് ഹംപിയിലെ ആര്‍കിയോളോജികല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുസിയത്തില്‍ ആണ്. പുരാതന ശില്പങ്ങളും നിരവധി കരകൗശല വസ്തുക്കളും മ്യൂസിയത്തിൽ ഉണ്ട്. ഇവിടെ നിന്ന് നിങ്ങൾക്ക് ഹംപിയുടെ ചരിത്രത്തിന്റെ ഒരു കാഴ്ച ലഭിക്കും. വെള്ളി നാണയങ്ങൾ മുതൽ നിരവധി ദേവതകളുടെ ശില്പങ്ങൾ, സ്വർണ്ണ നാണയങ്ങൾവരെ  അവിടെയുണ്ട്.

 Lotus Mahal, Humpiമറ്റൊരു ആകര്‍ഷണം- വിജയനഗര സാമ്രാജ്യത്തിലെ രാജകീയ സ്ത്രീകൾക്കായി നീക്കിവച്ചിരുന്ന സെനാന വളപ്പിനുള്ളിൽ അല്ലെങ്കിൽ ഏകാന്തമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു വലിയ നിർമ്മിതിയാണ് ലോട്ടസ് മഹൽ അല്ലെങ്കിൽ കമൽ മഹൽ. അതിമനോഹരമായ വിജയനഗര വാസ്തുവിദ്യയും ശ്രദ്ധേയമായ ഇസ്ലാമിക വാസ്തുവിദ്യയും സമന്വയിപ്പിക്കുന്നു എന്നതാണ് ഈ കെട്ടിടത്തിന്റെ പ്രത്യേകത.
എലിഫന്റ് സ്റ്റേബിളുകൾ: ഹംപിയിലെ ആനത്താവളങ്ങൾ ഏറ്റവും കുറവ് നശിപ്പിക്കപ്പെട്ട ഘടനകളിലൊന്നാണ് ഈ ലായങ്ങൾ. ഗോപുര അറകളുടെ ഒരു നിരയുള്ള ഒരു നീണ്ട കെട്ടിടം ഉൾക്കൊള്ളുന്നതാണ് ലായങ്ങൾ. വിജയനഗര സാമ്രാജ്യത്തിലെ രാജകീയ ആനകളുടെ വിശ്രമ സ്ഥലമായിരുന്നു ഈ അറകൾ

അവിടെനിന്നു വിട്ടാല ടെമ്പിള്‍ കാണാന് പോയത്. പതിനഞ്ചാം നൂറ്റാണ്ടില്‍ രാജാ കൃഷ്ണദേവരായര്‍ നിര്‍മിച്ചതാണ്. നശിപ്പിക്കപ്പെട്ടെങ്കിലും അതിന്റെ ശില്‍പ്പഭംഗി ഇപ്പോഴും വെളിവാക്കുന്ന കല്‍ രഥം, മഹാ മണ്ഡപം, രംഗ മണ്ഡപവും അതിലെ മുസികല്‍ തൂണുകളും എല്ലാം കാണേണ്ടതാണ്.Ranga Mandapam,Humpi

റോയൽ എൻക്ലോസർ : നൂറുകണക്കിന് ചതുരശ്ര മീറ്റർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഒരു കോട്ട പ്രദേശമാണ് റോയൽ എൻക്ലോസർ. വിജയനഗര സാമ്രാജ്യത്തിന്റെ ശക്തികേന്ദ്രമായിരുന്നു ഈ പ്രദേശം. തകർന്ന സാഹചര്യങ്ങളിൽ പോലും സന്ദർശകരെ ആകർഷിക്കുന്ന രസകരമായ നിരവധി നിർമ്മിതികൾ ഇവിടെയുണ്ട്. ദസ്സേര പ്ലാറ്റ്ഫോം, കിംഗ്സ് ഓഡിയൻസ് ഹാൾ , ജല്‍ മഹല്‍ എന്നറിയപ്പെടുന്ന റാണിമാര്‍ക്കു കുളിക്കാനുള്ള വലിയ കുളവും അതിനു ചുറ്റുംഉള്ള കോട്ട തുടങ്ങിയ അതിമനോഹരമായ ഘടനകൾ റോയൽ എൻക്ലോഷറിന്റെ ഭാഗമാണ്. വെള്ളം ശേഖരിക്കുന്നതിനുള്ള കല്‍പടവുകള്‍ കെട്ടിയ പുഷ്സുകരണി എന്നറിയപ്പെടുന്ന സുന്ദരമായ ഒരു വാട്ടര്‍ ടാങ്കും കാണാം.

Virupaksha templeഹംപിയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് വിരൂപാക്ഷ ക്ഷേത്രം. മനോഹരമായി കൊത്തിയെടുത്ത ശിലാ തൂണുകളുള്ള വിശാലമായ ക്ഷേത്ര സമുച്ചയം, ഉയർന്ന കവാടങ്ങൾ, ഒരു വലിയ ക്ഷേത്ര അടുക്കള, വലിയ ഹാളുകൾ, ആകർഷകമായ വിളക്ക് പോസ്റ്റുകൾ എന്നിവയാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ. പ്രശസ്തമായ ഒരു തീര്ത്ഥാടന കേന്ദ്രവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവുമാണ് ഇവിടം.

കടലേകാലു ഗണപതി. ശശിവേകലു ഗണേശ തുടങ്ങിയ പ്രതിമകല്‍, കൃഷ്ണ ക്ഷേത്രം, ഹസാര രാമ ക്ഷേത്രം തുടങ്ങി നിരവധി ഇനിയും കാണാനുണ്ട്.

ഹംപി പൂര്‍ണമായും കാണണമെങ്കില്‍ ശരിക്കും മൂന്നാല് ദിവസം വേണ്ടിവരും. എങ്കിലും നല്ല അനുഭവം

 

Ad Image