പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി
പശ്ചിമഘട്ടത്തിലെ 60000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉടന്‍ പുറത്തിറക്കും
പശ്ചിമഘട്ടത്തിലെ 60000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉടന്‍ പുറത്തിറക്കും
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിച്ചു.
വിവിധ ഭീഷണികള്‍ കാളിദാസന്‍ പച്ചപ്പട്ടുടുത്ത കന്യകയായി വിശേഷിപ്പിച്ച പശ്ചിമഘട്ടത്തിന്റെ വസ്ത്രാക്ഷേപം നടത്തുകയാണ്. ബ്യൂറോക്രാറ്റിക്ക് തന്ത്രങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ പശ്ചിമഘട്ടത്തിന്റെ ചരമകുറിപ്പ് തയ്യാറാക്കാനും ഒരു കമ്മിറ്റിയെ വൈകാതെ നിയമിക്കാവുന്നതാണ്.
കേരളത്തിന്റെ പ്രകൃതി, മഴ, കാലാവസ്ഥ, നദികള്‍, കൃഷി ഇങ്ങനെ ജീവന്‍ നിലനിര്‍ത്തുന്ന എല്ലാം പശ്ചിമഘട്ടത്തെ ആശ്രയിച്ചിരിക്കുന്നു. ഈ തിരിച്ചറിവില്ലാത്ത രാഷ്ട്രീയം സമൂഹത്തിന്റെ ജീവിതഘടനയെ തന്നെ മാറ്റിമറിക്കും.