വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു.രാജ്യത്തെ സമാധാന അന്തരീക്ഷം വീണ്ടെടുത്ത പശ്ചാത്തലത്തില്‍, അടിയന്തരാവസ്ഥ ഔദ്യോഗികമായി പിന്‍വലിക്കുകയാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അറിയിച്ചത്.
വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാന്‍ഡിയില്‍ ഒരാഴ്ചക്ക് മുമ്പ് ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും തമ്മില്‍ തുടങ്ങിയ സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വാരാണസിയില്‍ നിന്ന്‍ കൊളംബോയിലേക്ക് എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പതിനാലാമത് അന്താരാഷ്ട്ര വെസക് (ബുദ്ധപൂര്‍ണ്ണിമ) ദിനാഘോഷത്തില്‍ പങ്കെടുക്കവേ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യ ശ്രീലങ്കയുടെ സുഹൃത്തായി തുടരുമെന്നും ദ്വീപുരാഷ്ട്രത്തിന്റെ വികസനത്തില്‍ സഹായിക്കുമെന്നും മോദി പറഞ്ഞു.
ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേര്‍ക്ക് ശ്രീലങ്കന്‍ നാവികസേന തിങ്കളാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും മൂന്ന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധനുഷ്കോടിയ്ക്കും കച്ചത്തീവിനുമിടയിലാണ് സംഭവം. 22-കാരനാണ് ബ്രിട്ജോയാണ് മരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേനയും ചേര്‍ന്ന്‍ ശ്രീലങ്കയിലെ ജാഫ്നയില്‍ ഇന്ത്യ പുനര്‍നിര്‍മ്മിച്ച സ്റ്റേഡിയം ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.
