Skip to main content

Artificial intelligence 

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ്: 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണം; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

കണ്ണൂര്‍, കരുണ  മെഡിക്കല്‍ കോളേജ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കി.

ഒരു സ്ഥാനാര്‍ത്ഥി ഒന്നിലധികം മണ്ഡലത്തില്‍ മത്സരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ അനുമതി എന്ന നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരണം അറിയിക്കുകയായിരുന്നു കമ്മീഷന്‍.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

ഭാരത് ബന്ദ്: ഉത്തരേന്ത്യയില്‍ വ്യാപക അക്രമം, മരണം അഞ്ചായി

പട്ടികജാതിപട്ടികവര്‍ഗ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ക്കെതിരെ ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. മധ്യപ്രദേശില്‍ അക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 5 ആയി.

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ല. മറിച്ച് സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും സുപ്രീം കോടതി പറഞ്ഞു.

ഗാന്ധി വധം പുനരന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

മാഹാത്മാ ഗാന്ധിയുടെ വധം പുനരന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ജസ്റ്റിസുമാരായ എസ്. എ ബോബ്‌ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.

Subscribe to Open AI