Skip to main content

Artificial intelligence 

ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം: പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. ശുപാര്‍ശ പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നാണ് സൂചന.

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍: ഫുള്‍കോര്‍ട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ ജഡ്ജിമാര്‍

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഈ ആവശ്യമുന്നയിച്ച് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി.

സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് ഇതിന് പിന്നിലെന്നാണ് സൂചന. നിലവില്‍ സൈറ്റ് ഓഫ്‌ലൈനിലാണുള്ളത്.

ജസ്റ്റിസ് ലോയയുടെ മരണം: പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി, എല്ലാ ഹര്‍ജികളും തള്ളി

സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി.

സുപ്രീം കോടതിയുടെ നിലനില്‍പ്പ് ഭീഷണിയില്‍, മൗനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് തരില്ല: ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രീം കോടതിയുടെ നിലനില്‍പ്പ്  ഭീഷണിയിലാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ ചരിത്രം മാപ്പുതരില്ലെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ പാസാക്കാന്‍ പാടില്ലായിരുന്നു: എ.കെ ആന്റണി

മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ പാസാക്കാന്‍ പാടില്ലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നിയമസഭയുടെ നിലപാടില്‍ തനിക്ക് ദുഃഖമുണ്ടെന്നും. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടണമായിരുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Subscribe to Open AI