Skip to main content
Delhi

km-joseph

ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. ശുപാര്‍ശ പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നാണ് സൂചന. ജസ്റ്റിസ് ജോസഫിനേക്കാള്‍ സീനിയോരിറ്റിയുള്ള മറ്റ് ജഡ്ജിമാര്‍ ഉണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

 

നിയമനം സംബന്ധിച്ച ഫയല്‍ മൂന്ന് മാസം തടഞ്ഞുവച്ച സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശക്ക് അംഗീകരിച്ചിരുന്നു. എന്നാല്‍ ശുപാര്‍ശയില്‍ പേരുണ്ടായിരുന്ന ജസ്റ്റിസ് കെ.എം ജോസഫിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായിരുന്നില്ല.

 

ജഡ്ജിമാരുടെ നിയമനത്തിലെ സര്‍ക്കാര്‍ ഇടപെടലിനെതിരെ സുപ്രീം കോടതിക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാണ്. ഫുള്‍കോര്‍ട്ട് വിളിച്ചു ചേര്‍ത്ത്  വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് വിഷയത്തില്‍ മൗനം തുടരുകയാണ്.

 

Tags