Skip to main content
Delhi

BH-loya

സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

 

മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍. ലോനെ, കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാല എന്നിവരുടേത് ഉള്‍പ്പെടെ അഞ്ച് ഹര്‍ജികളാണ് പരിഗണിച്ചത്.മരണത്തില്‍ ദുരൂഹതയുണ്ടെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

 

ജഡ്ജി ലോയ മരണസമയത്ത് ഒപ്പമുണ്ടായിരുന്നത് മൂന്ന് ജഡ്ജിമാരാണ്, ഇവര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളില്‍ സംശയകരമായി ഒന്നും തന്നെയില്ല, അതിനാല്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിണം.

 

പൊതുതാത്പര്യ ഹര്‍ജികള്‍ വ്യക്തിതാത്പര്യഹര്‍ജികളും, രാഷ്ട്രീയതാത്പര്യങ്ങളും തീര്‍ക്കാനുള്ളതാക്കി മാറ്റുകയാണെന്ന് വിധിയില്‍ സുപ്രീംകോടതി കുറ്റപ്പെടുത്തുന്നുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ വാദിച്ച പ്രശാന്ത് ഭൂഷണ്‍, ദുഷന്ത് ദാവെ തുടങ്ങിയ അഭിഭാഷകരേയും കോടതി പേരെടുത്ത് പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിട്ടുണ്ട്.

 

വിധി ദൗര്‍ഭാഗ്യകരമാണെന്നും ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രധാനചോദ്യങ്ങള്‍ സുപ്രീം കോടതി പരിഗണച്ചില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.

 

 

Tags